സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]ദൈവമേ, സീയോനിൽ സ്തുതി അങ്ങേക്ക് യോഗ്യം;[* ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ] [QE][QS2]അങ്ങേക്കുതന്നെ ഞങ്ങൾ നേർച്ചയർപ്പിക്കും. [QE]
2. [QS]പ്രാർഥനയ്ക്ക് ഉത്തരമരുളുന്ന ദൈവമേ, [QE][QS2]സകലജനവും അങ്ങയുടെ അടുക്കലേക്കു വരും [QE]
3. [QS]ഞങ്ങളുടെ പാപങ്ങൾ ഞങ്ങളെ മൂടിക്കളഞ്ഞെങ്കിലും [QE][QS2]അവിടന്ന് ഞങ്ങളുടെ അതിക്രമങ്ങൾ ക്ഷമിച്ചിരിക്കുന്നു.[† അഥവാ, പ്രായശ്ചിത്തം കഴിച്ചു ] [QE]
4. [QS]അങ്ങയുടെ വിശുദ്ധമന്ദിരാങ്കണത്തിൽ വസിക്കേണ്ടതിന് [QE][QS2]അങ്ങ് തെരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യർ അനുഗൃഹീതർ. [QE][QS]അവിടത്തെ നിവാസസ്ഥാനമായ വിശുദ്ധമന്ദിരത്തിലെ [QE][QS2]നന്മകളാൽ ഞങ്ങൾ സംതൃപ്തരാകും. [QE][PBR]
5. [QS]ഭൂമിയിലെ സകലസീമകൾക്കും [QE][QS2]വിദൂര സമുദ്രങ്ങൾക്കും [QE][QS]പ്രത്യാശയായിരിക്കുന്ന ഞങ്ങളുടെ രക്ഷകനായ ദൈവമേ, [QE][QS2]അങ്ങ് അത്ഭുതകരമായ നീതിപ്രവൃത്തികളാൽ ഞങ്ങൾക്ക് ഉത്തരമരുളുന്നു. [QE]
6. [QS]അവിടന്ന് ബലം അരയ്ക്കുകെട്ടിക്കൊണ്ട് [QE][QS2]അവിടത്തെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു. [QE]
7. [QS]അവിടന്ന് സമുദ്രങ്ങളുടെ ഗർജനവും [QE][QS2]തിരമാലകളുടെ അലർച്ചയും [QE][QS2]രാഷ്ട്രങ്ങളുടെ കലഹവും ശമിപ്പിച്ചു. [QE]
8. [QS]ഭൂമിയിലെല്ലായിടത്തും പാർക്കുന്ന ജനം അവിടത്തെ അത്ഭുതങ്ങൾനിമിത്തം വിസ്മയപ്പെടുന്നു; [QE][QS2]ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളിൽനിന്ന് [QE][QS2]അവിടന്ന് ആനന്ദഗീതം ആലപിക്കുമാറാക്കുന്നു. [QE][PBR]
9. [QS]അവിടന്ന് ഭൂമിയെ സന്ദർശിക്കുകയും അത് നനയ്ക്കുകയും ചെയ്യുന്നു; [QE][QS2]അവിടന്ന് അതിനെ അത്യന്തം ഫലപുഷ്ടമാക്കുന്നു. [QE][QS]ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; [QE][QS2]ഇങ്ങനെ അങ്ങ് ഭൂമിയെ ഒരുക്കി [QE][QS2]അവർക്കു ധാന്യംനൽകുന്നു. [QE]
10. [QS]അങ്ങ് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു; [QE][QS2]മഴയാൽ അങ്ങ് അതിനെ കുതിർക്കുകയും അതിന്റെ മുളയെ അനുഗ്രഹിക്കുകയും ചെയ്യുന്നു. [QE]
11. [QS]അങ്ങ് സംവത്സരത്തെ നന്മകൊണ്ട് കിരീടമണിയിക്കുന്നു, [QE][QS2]അവിടത്തെ പാതകൾ പുഷ്ടിപൊഴിക്കുന്നു. [QE]
12. [QS]മരുഭൂമിയിലെ പുൽമേടുകൾ സമൃദ്ധിപൊഴിക്കുന്നു [QE][QS2]കുന്നുകൾ ആനന്ദം അണിഞ്ഞിരിക്കുന്നു. [QE]
13. [QS]പുൽപ്പുറങ്ങളിൽ ആട്ടിൻപറ്റം നിറഞ്ഞിരിക്കുന്നു [QE][QS2]താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു; [QE][QS2]അവർ ആനന്ദത്താൽ ആർക്കുകയും പാടുകയുംചെയ്യുന്നു. [QE]സംഗീതസംവിധായകന്.[‡ സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 65 / 150
1 ദൈവമേ, സീയോനിൽ സ്തുതി അങ്ങേക്ക് യോഗ്യം;* ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. അങ്ങേക്കുതന്നെ ഞങ്ങൾ നേർച്ചയർപ്പിക്കും. 2 പ്രാർഥനയ്ക്ക് ഉത്തരമരുളുന്ന ദൈവമേ, സകലജനവും അങ്ങയുടെ അടുക്കലേക്കു വരും 3 ഞങ്ങളുടെ പാപങ്ങൾ ഞങ്ങളെ മൂടിക്കളഞ്ഞെങ്കിലും അവിടന്ന് ഞങ്ങളുടെ അതിക്രമങ്ങൾ ക്ഷമിച്ചിരിക്കുന്നു. അഥവാ, പ്രായശ്ചിത്തം കഴിച്ചു 4 അങ്ങയുടെ വിശുദ്ധമന്ദിരാങ്കണത്തിൽ വസിക്കേണ്ടതിന് അങ്ങ് തെരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യർ അനുഗൃഹീതർ. അവിടത്തെ നിവാസസ്ഥാനമായ വിശുദ്ധമന്ദിരത്തിലെ നന്മകളാൽ ഞങ്ങൾ സംതൃപ്തരാകും. 5 ഭൂമിയിലെ സകലസീമകൾക്കും വിദൂര സമുദ്രങ്ങൾക്കും പ്രത്യാശയായിരിക്കുന്ന ഞങ്ങളുടെ രക്ഷകനായ ദൈവമേ, അങ്ങ് അത്ഭുതകരമായ നീതിപ്രവൃത്തികളാൽ ഞങ്ങൾക്ക് ഉത്തരമരുളുന്നു. 6 അവിടന്ന് ബലം അരയ്ക്കുകെട്ടിക്കൊണ്ട് അവിടത്തെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു. 7 അവിടന്ന് സമുദ്രങ്ങളുടെ ഗർജനവും തിരമാലകളുടെ അലർച്ചയും രാഷ്ട്രങ്ങളുടെ കലഹവും ശമിപ്പിച്ചു. 8 ഭൂമിയിലെല്ലായിടത്തും പാർക്കുന്ന ജനം അവിടത്തെ അത്ഭുതങ്ങൾനിമിത്തം വിസ്മയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളിൽനിന്ന് അവിടന്ന് ആനന്ദഗീതം ആലപിക്കുമാറാക്കുന്നു. 9 അവിടന്ന് ഭൂമിയെ സന്ദർശിക്കുകയും അത് നനയ്ക്കുകയും ചെയ്യുന്നു; അവിടന്ന് അതിനെ അത്യന്തം ഫലപുഷ്ടമാക്കുന്നു. ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ അങ്ങ് ഭൂമിയെ ഒരുക്കി അവർക്കു ധാന്യംനൽകുന്നു. 10 അങ്ങ് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു; മഴയാൽ അങ്ങ് അതിനെ കുതിർക്കുകയും അതിന്റെ മുളയെ അനുഗ്രഹിക്കുകയും ചെയ്യുന്നു. 11 അങ്ങ് സംവത്സരത്തെ നന്മകൊണ്ട് കിരീടമണിയിക്കുന്നു, അവിടത്തെ പാതകൾ പുഷ്ടിപൊഴിക്കുന്നു. 12 മരുഭൂമിയിലെ പുൽമേടുകൾ സമൃദ്ധിപൊഴിക്കുന്നു കുന്നുകൾ ആനന്ദം അണിഞ്ഞിരിക്കുന്നു. 13 പുൽപ്പുറങ്ങളിൽ ആട്ടിൻപറ്റം നിറഞ്ഞിരിക്കുന്നു താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു; അവർ ആനന്ദത്താൽ ആർക്കുകയും പാടുകയുംചെയ്യുന്നു. സംഗീതസംവിധായകന്. സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 65 / 150
×

Alert

×

Malayalam Letters Keypad References