1. [QS]ദൈവമേ, എന്നെ രക്ഷിക്കണമേ, [QE][QS2]ജലപ്രവാഹം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു. [QE]
2. [QS]കാലുകൾ ഉറപ്പിക്കാനാകാത്ത [QE][QS2]ആഴമുള്ള ചേറ്റിൽ ഞാൻ മുങ്ങിത്താഴുന്നു. [QE][QS]ആഴമുള്ള പ്രവാഹത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു; [QE][QS2]ജലപ്രളയം എനിക്കുമീതേ കവിഞ്ഞൊഴുകുന്നു. [QE]
3. [QS]സഹായത്തിനായി വിളിച്ചപേക്ഷിച്ച് ഞാൻ കുഴഞ്ഞിരിക്കുന്നു; [QE][QS2]എന്റെ തൊണ്ട ഉണങ്ങിവരണ്ടിരിക്കുന്നു. [QE][QS]എന്റെ ദൈവത്തിനായി കാത്തിരുന്ന് [QE][QS2]എന്റെ കണ്ണുകൾ മങ്ങുന്നു. [QE]
4. [QS]കാരണംകൂടാതെ എന്നെ വെറുക്കുന്നവർ [QE][QS2]എന്റെ തലമുടിയുടെ എണ്ണത്തെക്കാൾ അധികമാകുന്നു; [QE][QS]അകാരണമായി എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന [QE][QS2]എന്റെ ശത്രുക്കൾ അനവധിയാകുന്നു. [QE][QS]ഞാൻ അപഹരിക്കാത്ത വസ്തുവകകൾ [QE][QS2]മടക്കിക്കൊടുക്കാൻ നിർബന്ധിതനായിരിക്കുന്നു. [QE][PBR]
5. [QS]ദൈവമേ, എന്റെ ഭോഷത്തം അങ്ങ് അറിയുന്നു; [QE][QS2]എന്റെ പാതകം അങ്ങയുടെമുമ്പാകെ മറവായിരിക്കുന്നതുമില്ല. [QE][PBR]
6. [QS]കർത്താവേ, സൈന്യങ്ങളുടെ യഹോവേ, [QE][QS2]അങ്ങയിൽ പ്രതീക്ഷയർപ്പിക്കുന്നവർ [QE][QS2]ഞാൻമൂലം അപമാനിതരാകരുതേ; [QE][QS]ഇസ്രായേലിന്റെ ദൈവമേ, [QE][QS2]അങ്ങയെ അന്വേഷിക്കുന്നവർ [QE][QS2]ഞാൻമൂലം ലജ്ജിതരാകരുതേ. [QE]
7. [QS]കാരണം അങ്ങേക്കുവേണ്ടി ഞാൻ നിന്ദ സഹിക്കുന്നു [QE][QS2]എന്റെ മുഖം ലജ്ജകൊണ്ട് മൂടപ്പെടുന്നു. [QE]
8. [QS]എന്റെ സഹോദരങ്ങൾക്ക് ഞാൻ ഒരു പ്രവാസിയും [QE][QS2]എന്റെ മാതാവിന്റെ മക്കൾക്കൊരു അപരിചിതനും ആകുന്നു; [QE]
9. [QS]അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു [QE][QS2]അങ്ങയെ അപമാനിക്കുന്നവരുടെ നിന്ദയും എന്റെമേൽ വീണിരിക്കുന്നു. [QE]
10. [QS]ഞാൻ വിലപിക്കുകയും ഉപവസിക്കുകയും ചെയ്യുമ്പോൾ [QE][QS2]എനിക്ക് നിന്ദ സഹിക്കേണ്ടിവരുന്നു; [QE]
11. [QS]ഞാൻ ചാക്കുശീലധരിക്കുമ്പോൾ [QE][QS2]അവർക്കു ഞാനൊരു പഴമൊഴിയായിത്തീരുന്നു. [QE]
12. [QS]നഗരകവാടത്തിൽ ഇരിക്കുന്നവർ എന്നെ പരിഹസിക്കുന്നു, [QE][QS2]മദ്യപർക്ക് ഞാനൊരു ഗാനമായിരിക്കുന്നു. [QE][PBR]
13. [QS]എന്നാൽ യഹോവേ, അവിടത്തെ പ്രസാദകാലത്ത്, [QE][QS2]ഞാൻ അങ്ങയോട് പ്രാർഥിക്കുന്നു; [QE][QS]ദൈവമേ, അങ്ങയുടെ മഹാസ്നേഹംനിമിത്തം [QE][QS2]അങ്ങയുടെ രക്ഷാവിശ്വസ്തതയാൽ എനിക്കുത്തരമരുളണമേ. [QE]
14. [QS]ചേറ്റുകുഴിയിൽനിന്ന് എന്നെ മോചിപ്പിക്കണമേ, [QE][QS2]ഞാനതിൽ ആഴ്ന്നുപോകാൻ അനുവദിക്കരുതേ; [QE][QS]എന്നെ വെറുക്കുന്നവരിൽനിന്നും [QE][QS2]ആഴമേറിയ ജലാശയത്തിൽനിന്നും എന്നെ വിടുവിക്കണമേ. [QE]
15. [QS]ജലപ്രവാഹം എന്നെ മുക്കിക്കളയുന്നതിനോ [QE][QS2]ആഴങ്ങൾ എന്നെ വിഴുങ്ങിക്കളയുന്നതിനോ [QE][QS2]ഗർത്തങ്ങൾ എന്നെ അവയുടെയുള്ളിൽ ബന്ധിച്ചിടുന്നതിനോ അനുവദിക്കരുതേ. [QE][PBR]
16. [QS]യഹോവേ, അവിടത്തെ സ്നേഹമാഹാത്മ്യത്താൽ എനിക്കുത്തരമരുളണമേ; [QE][QS2]അവിടത്തെ കരുണാധിക്യത്താൽ എന്നിലേക്കു തിരിയണമേ. [QE]
17. [QS]അങ്ങയുടെ ദാസനിൽനിന്നു തിരുമുഖം മറയ്ക്കരുതേ; [QE][QS2]ഞാൻ കഷ്ടതയിൽ ആയിരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ. [QE]
18. [QS]എന്നോട് അടുത്തുവന്ന് എന്നെ മോചിപ്പിക്കണമേ; [QE][QS2]എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടുകൊള്ളണമേ. [QE][PBR]
19. [QS]ഞാൻ സഹിക്കുന്ന നിന്ദയും അപമാനവും ലജ്ജയും അങ്ങ് അറിയുന്നു; [QE][QS2]എന്റെ എല്ലാ ശത്രുക്കളും തിരുമുമ്പിലുണ്ടല്ലോ. [QE]
20. [QS]നിന്ദ എന്റെ ഹൃദയത്തെ തകർത്തിരിക്കുന്നു [QE][QS2]അത് എന്നെ നിസ്സഹായനാക്കിയിരിക്കുന്നു; [QE][QS]ഞാൻ മനസ്സലിവിനായി ചുറ്റും പരതി, എന്നാൽ എനിക്കൊരിടത്തുനിന്നും ലഭിച്ചില്ല, [QE][QS2]ആശ്വസിപ്പിക്കുന്നവർക്കായി കാത്തിരുന്നു, എന്നാൽ ആരെയും കണ്ടെത്തിയില്ല. [QE]
21. [QS]അവർ എന്റെ ഭക്ഷണത്തിൽ കയ്പുകലർത്തി [QE][QS2]എന്റെ ദാഹത്തിന് കുടിക്കാൻ അവർ വിന്നാഗിരി തന്നു. [QE][PBR]
22. [QS]അവരുടെ ഭക്ഷണമേശ അവർക്കൊരു കെണിയായിത്തീരട്ടെ; [QE][QS2]അവരുടെ സമൃദ്ധി അവർക്കൊരു കുരുക്കായിത്തീരട്ടെ. [QE]
23. [QS]കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ, [QE][QS2]അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ. [QE]
24. [QS]അങ്ങയുടെ കോപം അവരുടെമേൽ ചൊരിയണമേ; [QE][QS2]അവിടത്തെ ഭീകരകോപം അവരെ കീഴടക്കട്ടെ. [QE]
25. [QS]അവരുടെ വാസസ്ഥലം വിജനമായിത്തീരട്ടെ; [QE][QS2]അവരുടെ കൂടാരങ്ങളിൽ ആരും വസിക്കാതിരിക്കട്ടെ. [QE]
26. [QS]കാരണം അങ്ങ് മുറിവേൽപ്പിച്ചവരെ അവർ പീഡിപ്പിക്കുന്നു [QE][QS2]അങ്ങ് മുറിവേൽപ്പിച്ചവരുടെ വേദനയെപ്പറ്റി അവർ ചർച്ചചെയ്യുന്നു. [QE]
27. [QS]അവരുടെ കുറ്റത്തിനുമേൽ കുറ്റം കൂട്ടണമേ; [QE][QS2]അവർ അങ്ങയുടെ രക്ഷയിൽ പങ്കുകാരാകാൻ അനുവദിക്കരുതേ. [QE]
28. [QS]ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേരുകൾ മായിച്ചുകളയണമേ [QE][QS2]നീതിനിഷ്ഠരോടുകൂടെ അവരെ എണ്ണുകയുമരുതേ. [QE][PBR]
29. [QS]ഞാൻ പീഡനത്തിലും വേദനയിലും ആയിരിക്കുന്നു— [QE][QS2]ദൈവമേ, അവിടത്തെ രക്ഷ എന്നെ സംരക്ഷിക്കണമേ. [QE][PBR]
30. [QS]ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമം സ്തുതിക്കും [QE][QS2]സ്തോത്രാർപ്പണത്തോടെ അവിടത്തെ മഹത്ത്വപ്പെടുത്തും. [QE]
31. [QS]ഇത് യഹോവയ്ക്ക് ഒരു കാളയെ, [QE][QS2]കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെ, യാഗമർപ്പിക്കുന്നതിലും പ്രസാദകരമായിരിക്കും. [QE]
32. [QS]പീഡിതർ അതുകണ്ടു സന്തുഷ്ടരാകും— [QE][QS2]ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം സജീവമാകട്ടെ! [QE]
33. [QS]യഹോവ ദരിദ്രരുടെ അപേക്ഷ കേൾക്കും; [QE][QS2]തന്റെ ബന്ധിതരായവരെ നിരാകരിക്കുകയുമില്ല. [QE][PBR]
34. [QS]ആകാശവും ഭൂമിയും അവിടത്തെ സ്തുതിക്കട്ടെ, [QE][QS2]സമുദ്രങ്ങളും അതിൽ സഞ്ചരിക്കുന്ന സമസ്തവുംതന്നെ, [QE]
35. [QS]കാരണം ദൈവം സീയോനെ രക്ഷിക്കുകയും [QE][QS2]അവിടന്ന് യെഹൂദാനഗരങ്ങളെ പുനർനിർമിക്കുകയും ചെയ്യും. [QE][QS]അപ്പോൾ അങ്ങയുടെ ജനം അവിടെ പാർത്ത് അത് കൈവശമാക്കും; [QE]
2. [QS2]അവിടത്തെ സേവകരുടെ മക്കൾ അതിനെ അവകാശമാക്കുകയും [QE][QS2]തിരുനാമത്തെ സ്നേഹിക്കുന്നവർ അവിടെ അധിവസിക്കുകയും ചെയ്യും. [QE]സംഗീതസംവിധായകന്.[* സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [QE]