3. {#3മൂന്നാംപുസ്തകം [BR]സങ്കീർത്തനങ്ങൾ 73–89 }[PS]*ആസാഫിന്റെ ഒരു സങ്കീർത്തനം. *[PE][QS]ദൈവം ഇസ്രായേലിന് നല്ലവൻ ആകുന്നു, [QE][QS2]ഹൃദയനൈർമല്യമുള്ളവർക്കുതന്നെ. [QE][PBR]
2. [QS]എന്നാൽ എന്റെ പാദങ്ങൾ ഏറെക്കുറെ ഇടറി; [QE][QS2]എന്റെ കാൽച്ചുവടുകൾ ഏതാണ്ട് വഴുതിമാറി. [QE]
3. [QS]ദുഷ്ടരുടെ അഭിവൃദ്ധി കണ്ടപ്പോൾ [QE][QS2]അഹങ്കാരികളോട് ഞാൻ അസൂയപ്പെട്ടു. [QE][PBR]
4. [QS]അവർക്കു യാതൊരുവിധ ബദ്ധപ്പാടുകളുമില്ല; [QE][QS2]അവരുടെ ശരീരം ആരോഗ്യവും ശക്തിയുമുള്ളത്. [QE]
5. [QS]അവർ സാധാരണ ജനങ്ങളെപ്പോലെ ജീവിതഭാരം അനുഭവിക്കുന്നില്ല; [QE][QS2]ഇതര മനുഷ്യരെപ്പോലെ രോഗാതുരർ ആകുന്നില്ല. [QE]
6. [QS]അതുകൊണ്ട് അഹങ്കാരംകൊണ്ടവർ ഹാരമണിയുന്നു; [QE][QS2]അക്രമംകൊണ്ടവർ അങ്കി ധരിക്കുന്നു [QE]
7. [QS]അവരുടെ കഠോരഹൃദയങ്ങളിൽനിന്ന് അകൃത്യം കവിഞ്ഞൊഴുകുന്നു; [QE][QS2]അവരുടെ ദുഷ്ടസങ്കൽപ്പങ്ങൾക്ക് അതിരുകളില്ല. [QE]
8. [QS]അവർ പരിഹസിച്ച് വിദ്വേഷത്തോടെ സംസാരിക്കുന്നു; [QE][QS2]ധിക്കാരപൂർവമവർ പീഡനഭീഷണി മുഴക്കുന്നു. [QE]
9. [QS]അവരുടെ വായ് ആകാശത്തിനുമേൽ അധികാരമുറപ്പിക്കുന്നു, [QE][QS2]അവരുടെ നാവ് ഭൂമിയെ അധീനതയിലാക്കുന്നു. [QE]
10. [QS]അതുകൊണ്ട് അവരുടെ ജനം അവരിലേക്കു തിരിയുന്നു [QE][QS2]അവർ ധാരാളം വെള്ളം കുടിച്ചുതീർക്കുന്നു.[* ഈ വാക്യത്തിന്റെ അർഥം വ്യക്തമല്ല. ] [QE]
11. [QS]“ദൈവം എങ്ങനെ അറിയും? [QE][QS2]അത്യുന്നതന് അറിവുണ്ടോ?” എന്നിങ്ങനെ അവർ ചോദിക്കുന്നു. [QE][PBR]
12. [QS]ദുഷ്ടർ ഇപ്രകാരമാണ്— [QE][QS2]അവർ എപ്പോഴും സ്വസ്ഥരായിരുന്ന് സമ്പത്തു വർധിപ്പിക്കുന്നു. [QE][PBR]
13. [QS]ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയതും [QE][QS2]എന്റെ കൈകളെ നിഷ്കളങ്കതയിൽ കഴുകിയതും വൃഥാവിലായി, നിശ്ചയം. [QE]
14. [QS]ഞാൻ ദിവസംമുഴുവനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, [QE][QS2]ഓരോ പ്രഭാതത്തിലും ഞാൻ ശിക്ഷ അനുഭവിക്കുന്നു. [QE][PBR]
15. [QS]ഞാൻ ഈ വിധം സംസാരിക്കണമെന്ന് നിരൂപിച്ചിരുന്നെങ്കിൽ, [QE][QS2]അങ്ങയുടെ മക്കളുടെ തലമുറയെ ഞാൻ വഞ്ചിക്കുമായിരുന്നു. [QE]
16. [QS]ഇതെല്ലാം മനസ്സിലാക്കാൻ ഞാൻ പരിശ്രമിച്ചു [QE][QS2]എന്നാൽ എനിക്കത് ക്ലേശകരമായിരുന്നു. [QE]
17. [QS]അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു; [QE][QS2]അപ്പോൾ അവരുടെ അന്തിമവിധിയെപ്പറ്റിയുള്ള അവബോധം എനിക്കു ലഭിച്ചു. [QE][PBR]
18. [QS]അങ്ങ് അവരെ വഴുവഴുപ്പുള്ള പ്രതലത്തിൽ നിർത്തിയിരിക്കുന്നു, നിശ്ചയം; [QE][QS2]അവിടന്ന് അവരെ നാശത്തിലേക്കു തള്ളിയിടുന്നു. [QE]
19. [QS]അവർ എത്രയും പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു, [QE][QS2]കൊടുംഭീകരതകളാൽ അവർ നിശ്ശേഷം തുടച്ചുനീക്കപ്പെടുന്നു! [QE]
20. [QS]കർത്താവേ, അവിടന്ന് എഴുന്നേൽക്കുമ്പോൾ, [QE][QS2]ദുഃസ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്ന ഒരാളെപ്പോലെ അവിടന്ന് അവരെ വെറുക്കുമല്ലോ; [QE][QS2]ഒരു മായക്കാഴ്ചപോലെ അവരെ നിന്ദിച്ചുതള്ളുമല്ലോ. [QE][PBR]
21. [QS]എന്റെ ഹൃദയത്തിൽ കയ്പു നിറയുകയും [QE][QS2]എന്റെ അന്തരംഗം തകർന്നടിയുകയും ചെയ്തപ്പോൾ, [QE]
22. [QS]തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും [QE][QS2]വിവേകമില്ലാത്ത ഒരു മൃഗത്തെപ്പോലെയുള്ളവനും ആയിരുന്നു. [QE][PBR]
23. [QS]എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു; [QE][QS2]അവിടന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു. [QE]
24. [QS]അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു, [QE][QS2]അതിനുശേഷം അവിടത്തെ മഹത്ത്വത്തിലേക്ക് എന്നെ ആനയിക്കുന്നു. [QE]
25. [QS]സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്? [QE][QS2]ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. [QE]
26. [QS]എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം, [QE][QS2]എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും [QE][QS2]എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു. [QE][PBR]
27. [QS]അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും; [QE][QS2]അങ്ങയോട് അവിശ്വസ്തത പുലർത്തുന്ന എല്ലാവരെയും അവിടന്ന് നശിപ്പിക്കും. [QE]
28. [QS]എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്. [QE][QS2]കർത്താവായ യഹോവയെ ഞാൻ എന്റെ സങ്കേതമാക്കിയിരിക്കുന്നു; [QE][QS2]അവിടത്തെ പ്രവൃത്തികളെയെല്ലാം ഞാൻ വർണിക്കും. [QE]