1. [QS]എന്റെ ജനമേ, എന്റെ ഉപദേശം കേൾക്കുക; [QE][QS2]എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കുക. [QE]
2. [QS]ഞാൻ സാദൃശ്യകഥ സംസാരിക്കുന്നതിനായി എന്റെ വായ് തുറക്കും; [QE][QS2]പുരാതനകാലംമുതൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പ്രഖ്യാപിക്കും— [QE]
3. [QS]നാം കേൾക്കുകയും അറിയുകയും [QE][QS2]നമ്മുടെ പൂർവികർ നമ്മെ അറിയിക്കുകയുംചെയ്ത കാര്യങ്ങൾതന്നെ. [QE]
4. [QS]നാം അവ അവരുടെ മക്കളിൽനിന്ന് മറച്ചുവെക്കുകയില്ല; [QE][QS2]യഹോവയുടെ മഹത്തായ പ്രവൃത്തികളെപ്പറ്റി, [QE][QS]അവിടത്തെ ശക്തിയെയും അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികളെയുംപറ്റിയും [QE][QS2]ഞങ്ങൾ അടുത്ത തലമുറയോട് പ്രസ്താവിക്കും. [QE]
5. [QS]അവിടന്ന് യാക്കോബിന് തന്റെ നിയമവ്യവസ്ഥകൾ ഉത്തരവിടുകയും [QE][QS2]ഇസ്രായേലിൽ ന്യായപ്രമാണം സ്ഥാപിക്കുകയും ചെയ്തു— [QE][QS]നമ്മുടെ പൂർവികരോട് അവരുടെ മക്കൾക്ക് [QE][QS2]ഉപദേശിച്ചുനൽകണമെന്ന് അവിടന്ന് ആജ്ഞാപിച്ചവതന്നെ— [QE]
6. [QS]അങ്ങനെ അടുത്ത തലമുറ ആ കൽപ്പനകൾ അറിയും [QE][QS2]ഇനി ജനിക്കാനിരിക്കുന്ന മക്കളും! [QE][QS2]അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും ചെയ്യും. [QE]
7. [QS]അപ്പോൾ അവർ ദൈവത്തിൽ തങ്ങളുടെ ആശ്രയംവെക്കുകയും [QE][QS2]അവിടത്തെ പ്രവൃത്തികൾ മറക്കാതെ [QE][QS2]അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യും. [QE]
8. [QS]അവർ തങ്ങളുടെ പൂർവികരെപ്പോലെ [QE][QS2]ദുശ്ശാഠ്യമുള്ളവരും മത്സരികളുമായ ഒരു തലമുറയോ [QE][QS]അവിശ്വസ്തരും ദൈവത്തോട് കൂറുപുലർത്താത്ത [QE][QS2]ഹൃദയവുമുള്ള ഒരു തലമുറയോ ആകുകയില്ല. [QE][PBR]
9. [QS]എഫ്രയീം വില്ലാളിവീരന്മാർ ആയിരുന്നെങ്കിലും [QE][QS2]യുദ്ധദിവസത്തിൽ അവർ പിന്തിരിഞ്ഞോടി; [QE]
10. [QS]അവർ ദൈവത്തിന്റെ ഉടമ്പടി പാലിക്കുകയോ [QE][QS2]അവിടത്തെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കുകയോ ചെയ്തില്ല. [QE]
11. [QS]അവിടന്നു ചെയ്ത പ്രവൃത്തികളും [QE][QS2]അവരെ കാണിച്ച അത്ഭുതങ്ങളും അവർ മറന്നു. [QE]
12. [QS]അവിടന്ന് അവരുടെ പിതാക്കന്മാരുടെമുമ്പാകെ [QE][QS2]ഈജിപ്റ്റിലെ സോവാൻ സമഭൂമിയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചല്ലോ. [QE]
13. [QS]അവിടന്ന് കടൽ വിഭജിച്ച് അതിലൂടെ അവരെ കടത്തിക്കൊണ്ടുപോയി; [QE][QS2]അവിടന്ന് ജലപാളികളെ ഒരു മതിൽപോലെ ഉറപ്പിച്ചുനിർത്തി. [QE]
14. [QS]പകൽമുഴുവൻ മേഘംകൊണ്ട് അവർക്ക് തണൽ ഒരുക്കി [QE][QS2]രാത്രിമുഴുവൻ അഗ്നിജ്വാലയിൽനിന്നുള്ള പ്രകാശത്താൽ അവിടന്ന് അവരെ നയിച്ചു. [QE]
15. [QS]അവിടന്ന് മരുഭൂമിയിൽവെച്ച് പാറകളെ പിളർത്തി [QE][QS2]ആഴിയിൽനിന്നെന്നപോലെ അവർക്ക് സമൃദ്ധമായി ജലം നൽകി; [QE]
16. [QS]കടുന്തൂക്കായ പാറകളിൽനിന്ന് അവിടന്ന് അരുവികൾ പുറപ്പെടുവിച്ചു. [QE][QS2]ആ നീർച്ചാലുകളെ, താഴ്വരയിലേക്ക് നദികൾപോലെ ഒഴുക്കി. [QE][PBR]
17. [QS]എന്നിട്ടും അവർ അവിടത്തേക്കെതിരേ പാപംചെയ്തുകൊണ്ടിരുന്നു, [QE][QS2]മരുഭൂമിയിൽവെച്ച് അത്യുന്നതനെതിരേ മത്സരിച്ചുകൊണ്ടിരുന്നു. [QE]
18. [QS]തങ്ങൾ ആഗ്രഹിച്ച ഭക്ഷണത്തിനായി [QE][QS2]അവർ മനഃപൂർവം ദൈവത്തെ പരീക്ഷിച്ചു. [QE]
19. [QS]അവർ ദൈവത്തിനു വിരോധമായി മുറവിളികൂട്ടിക്കൊണ്ട് [QE][QS2]ഇപ്രകാരം പറഞ്ഞു: “മരുഭൂമിയിൽ നമുക്ക് [QE][QS2]ഭക്ഷണമേശ ഒരുക്കുന്നതിന് ദൈവത്തിന് കഴിയുമോ? [QE]
20. [QS]അവിടന്ന് പാറയെ അടിച്ചു, [QE][QS2]വെള്ളം പൊട്ടിപ്പുറപ്പെട്ടു [QE][QS2]അരുവികൾ കവിഞ്ഞൊഴുകി, സത്യം, [QE][QS]എന്നാൽ ഞങ്ങൾക്കു ഭക്ഷണംകൂടി നൽകാൻ അവിടത്തേക്കു കഴിയുമോ? [QE][QS2]അവിടത്തെ ജനത്തിനു മാംസം നൽകുമോ?” [QE]
21. [QS]യഹോവ ഇതു കേട്ടപ്പോൾ രോഷാകുലനായി; [QE][QS2]അവിടത്തെ കോപാഗ്നി യാക്കോബിനെതിരേയും [QE][QS2]അവിടത്തെ ക്രോധം ഇസ്രായേലിന്റെനേരേയും കത്തിജ്വലിച്ചു, [QE]
22. [QS]അവർ ദൈവത്തിൽ വിശ്വസിക്കുകയോ [QE][QS2]അവിടത്തെ കരുതലിൽ ആശ്രയിക്കുകയോ ചെയ്യാതിരുന്നതിനാൽത്തന്നെ. [QE]
23. [QS]എന്നിട്ടും അവിടന്ന് മീതേയുള്ള ആകാശത്തിന് ഒരു ആജ്ഞ കൊടുത്തു [QE][QS2]ആകാശത്തിന്റെ കവാടങ്ങൾ തുറന്നു; [QE]
24. [QS]അവിടന്ന് ജനത്തിന് ആഹാരമായി മന്ന പൊഴിച്ചു, [QE][QS2]സ്വർഗീയധാന്യം അവിടന്ന് അവർക്കു നൽകി. [QE]
25. [QS]അവിടന്ന് അവർക്ക് സമൃദ്ധിയായി അയച്ചുകൊടുത്ത [QE][QS2]ശക്തരുടെ ആഹാരം മനുഷ്യർ ആസ്വദിച്ചു. [QE]
26. [QS]അവിടന്ന് ആകാശത്തിൽനിന്ന് കിഴക്കൻകാറ്റിനെ അഴിച്ചുവിട്ടു [QE][QS2]അവിടത്തെ ശക്തിയാൽ തെക്കൻകാറ്റ് ആഞ്ഞുവീശുകയും ചെയ്തു. [QE]
27. [QS]അവരുടെമേൽ അവിടന്ന് പൊടിപോലെ മാംസവും [QE][QS2]കടൽത്തീരത്തെ മണൽത്തരിപോലെ പക്ഷികളെയും വർഷിപ്പിച്ചു. [QE]
28. [QS]അവയെ അവരുടെ പാളയത്തിലേക്ക്, [QE][QS2]അവരുടെ കൂടാരത്തിനുചുറ്റം പറന്നിറങ്ങുമാറാക്കി. [QE]
29. [QS]മതിയാകുവോളം അവർ ഭക്ഷിച്ചു; [QE][QS2]അവർ ആഗ്രഹിച്ചതുതന്നെ അവിടന്ന് അവർക്ക് നൽകി. [QE]
30. [QS]എന്നാൽ അവർ ആഗ്രഹിച്ച ഭക്ഷണം ഭക്ഷിച്ചു തൃപ്തരാകുന്നതിനുമുമ്പ്, [QE][QS2]അത് അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ, [QE]
31. [QS]ദൈവകോപം അവർക്കുനേരേ ജ്വലിച്ചു; [QE][QS2]അവരിലെ കായബലമുള്ളവരെ മരണത്തിനേൽപ്പിച്ചു, [QE][QS2]ഇസ്രായേലിലെ യുവനിരയെത്തന്നെ അവിടന്ന് ഛേദിച്ചുകളഞ്ഞു. [QE][PBR]
32. [QS]എന്നിട്ടുമവർ പാപത്തിൽത്തന്നെ തുടർന്നു; [QE][QS2]അവിടത്തെ അത്ഭുതങ്ങൾ കണ്ടിട്ടും അവർ വിശ്വസിച്ചില്ല. [QE]
33. [QS]അതിനാൽ അവരുടെ ആയുസ്സ് വ്യർഥമായി അവസാനിക്കുന്നതിനും [QE][QS2]അവരുടെ സംവത്സരങ്ങൾ ഭീതിയിലാണ്ടുപോകുന്നതിനും അവിടന്ന് സംഗതിയാക്കി. [QE]
34. [QS]എപ്പോഴൊക്കെ ദൈവം അവരെ സംഹരിച്ചോ, അപ്പോഴെല്ലാം അവർ അവിടത്തെ അന്വേഷിച്ചു; [QE][QS2]വളരെ ഗൗരവതരമായിത്തന്നെ അവർ ദൈവത്തെ അന്വേഷിച്ചു. [QE]
35. [QS]ദൈവമായിരുന്നു തങ്ങളുടെ പാറ എന്നും [QE][QS2]അത്യുന്നതനായ ദൈവമാണ് തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർത്തു. [QE]
36. [QS]എന്നാൽ തങ്ങളുടെ വാകൊണ്ട് അവർ ദൈവത്തോട് മുഖസ്തുതി പറയുകയും [QE][QS2]നാവുകൊണ്ട് അവർ അവിടത്തോടു വ്യാജം പറയുകയും ചെയ്യുന്നു; [QE]
37. [QS]അവരുടെ ഹൃദയം അവിടത്തോട് കൂറുപുലർത്തിയില്ല, [QE][QS2]അവിടത്തെ ഉടമ്പടിയോട് അവർ വിശ്വസ്തരായിരുന്നതുമില്ല. [QE]
38. [QS]എന്നിട്ടും ദൈവം അവരോട് കരുണയുള്ളവനായിരുന്നു; [QE][QS2]അവരുടെ അകൃത്യങ്ങൾ അവിടന്ന് ക്ഷമിച്ചു [QE][QS2]അവിടന്ന് അവരെ നശിപ്പിച്ചതുമില്ല. [QE][QS]തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ [QE][QS2]പലപ്പോഴും തന്റെ കോപത്തെ അടക്കിക്കളഞ്ഞു. [QE]
39. [QS]അവർ കേവലം മാംസംമാത്രം, [QE][QS2]മടങ്ങിവരാത്തൊരു മന്ദമാരുതൻ എന്ന് അവിടന്ന് ഓർത്തു. [QE][PBR]
40. [QS]എത്രയോവട്ടം അവർ മരുഭൂമിയിൽവെച്ച് ദൈവത്തിനെതിരേ മത്സരിച്ചു [QE][QS2]വിജനദേശത്തുവെച്ച് എത്രയോതവണ അവിടത്തെ ദുഃഖിപ്പിച്ചു! [QE]
41. [QS]അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു; [QE][QS2]ഇസ്രായേലിന്റെ പരിശുദ്ധനെ വിഷമിപ്പിച്ചു. [QE]
42. [QS]അവിടത്തെ ശക്തി അവർ ഓർത്തില്ല— [QE][QS2]പീഡകരിൽനിന്നും തങ്ങളെ വീണ്ടെടുത്ത ദിവസവും [QE]
43. [QS]ഈജിപ്റ്റിൽ അവിടന്നു ചെയ്ത ചിഹ്നങ്ങളും [QE][QS2]സോവാൻ സമഭൂമിയിലെ അത്ഭുതങ്ങളും അവർ ഓർത്തില്ല. [QE]
44. [QS]അവരുടെ നദികളെ അവിടന്ന് രക്തമാക്കി; [QE][QS2]അവരുടെ അരുവികളിൽനിന്ന് അവർക്ക് കുടിക്കാൻ കഴിയാതെയുമായി. [QE]
45. [QS]അവരെ വിഴുങ്ങിക്കളയേണ്ടതിന് അവിടന്ന് ഈച്ചകളുടെ കൂട്ടത്തെ അയച്ചു, [QE][QS2]തവളക്കൂട്ടങ്ങൾ അവർക്കിടയിൽ നാശം വിതച്ചു. [QE]
46. [QS]അവരുടെ കൃഷി അവിടന്ന് വിട്ടിലിന് ആഹാരമായും [QE][QS2]അവരുടെ വിളകൾ വെട്ടുക്കിളികൾക്കും നൽകി. [QE]
47. [QS]അവിടന്ന് അവരുടെ മുന്തിരിത്തലകൾ കന്മഴകൊണ്ടു നശിപ്പിക്കുകയും [QE][QS2]അവരുടെ കാട്ടത്തികളെ ആലിപ്പഴംകൊണ്ടു മൂടുകയും ചെയ്തു. [QE]
48. [QS]കന്മഴകൊണ്ട് അവരുടെ കന്നുകാലിക്കൂട്ടങ്ങളെ തകർത്തു, [QE][QS2]അവരുടെ മൃഗസമ്പത്ത് ഇടിമിന്നലിന് ഇരയായി. [QE]
49. [QS]അങ്ങയുടെ കോപം അവരുടെമേൽ ആളിക്കത്തി, [QE][QS2]കുപിതനായ അങ്ങ് അവർക്കുനേരേ, ക്രോധം, അപമാനം, ശത്രുത, [QE][QS2]എന്നിവയുടെ സംഹാരദൂതഗണത്തെ അഴിച്ചുവിട്ടു. [QE]
50. [QS]അവിടന്ന് തന്റെ കോപത്തിനൊരു വഴിതുറന്നു; [QE][QS2]അവരുടെ ജീവനെ മരണത്തിൽനിന്നു മാറ്റിനിർത്തിയില്ല, [QE][QS2]എന്നാൽ അവരെ അവിടന്ന് മഹാമാരിക്ക് ഏൽപ്പിച്ചുകൊടുത്തു. [QE]
51. [QS]ഈജിപ്റ്റിലെ[* മൂ.ഭാ. ഹാമിന്റെ കൂടാരത്തിലുള്ള ] എല്ലാ ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു, [QE][QS2]ഹാമിന്റെ കൂടാരങ്ങളിലെ പൗരുഷത്തിന്റെ പ്രഥമസന്തതികളെത്തന്നെ. [QE]
52. [QS]എന്നാൽ അവിടന്ന് തന്റെ ജനത്തെ ആട്ടിൻപറ്റത്തെപ്പോലെ പുറപ്പെടുവിച്ചു; [QE][QS2]മരുഭൂമിയിലൂടെ ആടുകളെയെന്നപോലെ അവിടന്ന് അവരെ നടത്തി. [QE]
53. [QS]അവിടന്ന് അവരെ സുരക്ഷിതരായി നയിച്ചു, അതുകൊണ്ട് അവർക്ക് ഭയം ഉണ്ടായിരുന്നില്ല; [QE][QS2]എന്നാൽ സമുദ്രം അവരുടെ ശത്രുക്കളെ വിഴുങ്ങിക്കളഞ്ഞു. [QE]
54. [QS]അങ്ങനെ അവിടന്ന് അവരെ വിശുദ്ധനാടിന്റെ അതിരിലേക്ക് ആനയിച്ചു, [QE][QS2]അവിടത്തെ വലതുകരം അധീനപ്പെടുത്തിയ മലനിരകളിലേക്കുതന്നെ. [QE]
55. [QS]അവരുടെമുമ്പിലുണ്ടായിരുന്ന ജനതകളെ അവിടന്ന് തുരത്തിയോടിച്ചു [QE][QS2]അവരുടെ ദേശത്തെ ഒരവകാശമായി അവർക്ക് അളന്നുകൊടുത്തു; [QE][QS2]ഇസ്രായേൽ ഗോത്രങ്ങൾക്ക് അവരുടെ ഭവനങ്ങളിൽ വാസമുറപ്പിച്ചുകൊടുത്തു. [QE][PBR]
56. [QS]എങ്കിലും അവർ ദൈവത്തെ പരീക്ഷിച്ചു [QE][QS2]അത്യുന്നതനെതിരേ മത്സരിച്ചു; [QE][QS2]അവർ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടർന്നതുമില്ല. [QE]
57. [QS]അവരുടെ പൂർവികരെപ്പോലെ അവർ വിശ്വാസഘാതകരായി പിന്തിരിഞ്ഞു [QE][QS2]കോട്ടമുള്ള വില്ലുപോലെ അവർ വഞ്ചകരായിത്തീർന്നു. [QE]
58. [QS]തങ്ങളുടെ ക്ഷേത്രങ്ങൾകൊണ്ട് അവർ അവിടത്തെ പ്രകോപിപ്പിച്ചു; [QE][QS2]തങ്ങളുടെ വിഗ്രഹങ്ങളാൽ അവർ അവിടത്തെ അസഹിഷ്ണുതയുള്ളവനാക്കി. [QE]
59. [QS]ദൈവം ഇതു കേട്ടു, കോപംകൊണ്ടുനിറഞ്ഞു; [QE][QS2]ഇസ്രായേലിനെ നിശ്ശേഷം തള്ളിക്കളഞ്ഞു. [QE]
60. [QS]അവിടന്ന് ശീലോവിലെ സമാഗമകൂടാരത്തെ ഉപേക്ഷിച്ചു, [QE][QS2]അവിടന്ന് മനുഷ്യരുടെയിടയിൽ സ്ഥാപിച്ച കൂടാരത്തെത്തന്നെ. [QE]
61. [QS]അവിടന്ന് തന്റെ ശക്തിയുടെ പ്രതീകമായ കൂടാരത്തെ പ്രവാസത്തിലേക്കും [QE][QS2]തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കരങ്ങളിലേക്കും ഏൽപ്പിച്ചുകൊടുത്തു. [QE]
62. [QS]സ്വജനത്തെ അവിടന്ന് വാൾത്തലയ്ക്ക് വിട്ടുകൊടുത്തു; [QE][QS2]അവിടന്ന് തന്റെ അവകാശത്തോട് രോഷാകുലനായി. [QE]
63. [QS]അവരുടെ യുവാക്കന്മാരെ അഗ്നി വിഴുങ്ങിക്കളഞ്ഞു, [QE][QS2]അവരുടെ യുവതികൾക്ക് വിവാഹഗീതങ്ങൾ ഉണ്ടായതുമില്ല; [QE]
64. [QS]അവരുടെ പുരോഹിതന്മാർ വാളിനിരയായി, [QE][QS2]അവരുടെ വിധവമാർക്കു വിലപിക്കാൻ കഴിഞ്ഞതുമില്ല. [QE][PBR]
65. [QS]അപ്പോൾ കർത്താവ് തന്റെ നിദ്രവിട്ടുണർന്നു, [QE][QS2]മദ്യലഹരിവിട്ട് ഒരു യോദ്ധാവ് ഉണരുന്നതുപോലെതന്നെ. [QE]
66. [QS]അവിടന്ന് തന്റെ ശത്രുക്കൾക്ക് തിരിച്ചടിനൽകി; [QE][QS2]അവരെ എന്നെന്നേക്കുമായി ലജ്ജയിലേക്കു തള്ളിവിട്ടു. [QE]
67. [QS]എന്നാൽ അവിടന്ന് യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചു, [QE][QS2]എഫ്രയീംഗോത്രത്തെ തെരഞ്ഞെടുത്തതുമില്ല; [QE]
68. [QS]എന്നാൽ അവിടന്ന് യെഹൂദാഗോത്രത്തെ, [QE][QS2]താൻ സ്നേഹിക്കുന്ന സീയോൻപർവതത്തെ തെരഞ്ഞെടുത്തു. [QE]
69. [QS]അവിടന്ന് തന്റെ തിരുനിവാസം അത്യുന്നതങ്ങളെപ്പോലെ സ്ഥാപിച്ചു, [QE][QS2]താൻ എന്നേക്കുമായി സ്ഥാപിച്ച ഭൂമിയെ എന്നപോലെതന്നെ. [QE]
70. [QS]അവിടന്ന് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു, [QE][QS2]ആട്ടിൻതൊഴുത്തിൽനിന്നുതന്നെ അദ്ദേഹത്തെ എടുത്തു; [QE]
71. [QS]ആടുകളെ വളർത്തുന്നതിൽനിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു, [QE][QS2]തന്റെ ജനമായ യാക്കോബിന്, [QE][QS2]തന്റെ അവകാശമായ ഇസ്രായേലിന് ഇടയനായിരിക്കുന്നതിനുവേണ്ടിത്തന്നെ. [QE]
72. [QS]ഹൃദയപരമാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു; [QE][QS2]കരവിരുതോടെ അദ്ദേഹം അവരെ നയിച്ചു. [QE]