സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]ഞങ്ങളുടെ കർത്താവായ യഹോവേ, [QE][QS2]അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! [QE][PBR] [QS]അങ്ങയുടെ മഹത്ത്വം അവിടന്ന് [QE][QS2]ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു. [QE]
2. [QS]ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ[* ഗ്രീക്കു കൈ.പ്ര. നാവുകൾ വാഴ്ത്തിപ്പാടുന്നു. മത്താ. 21:16 കാണുക. ] [QE][QS2]അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു [QE][QS2]വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ. [QE]
3. [QS]അവിടത്തെ വിരലുകളുടെ പണിയായ [QE][QS2]ആകാശം, [QE][QS]അങ്ങു സ്ഥാപിച്ച [QE][QS2]ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ, [QE]
4. [QS]അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, [QE][QS2]അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം? [QE][PBR]
5. [QS]അങ്ങ് അവരെ[† അഥവാ, മനുഷ്യപുത്രനെ ] ദൂതന്മാരെക്കാൾ [‡ അഥവാ, ദൈവത്തെക്കാൾ ] അൽപ്പംമാത്രം താഴ്ത്തി; [QE][QS2]തേജസ്സും ബഹുമാനവും അവരെ [§ അഥവാ, അവനെ ] മകുടമായി അണിയിച്ചിരിക്കുന്നു. [QE]
6. [QS]അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി; [QE][QS2]സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു— [QE]
7. [QS]ആടുകൾ, കന്നുകാലികൾ, [QE][QS2]കാട്ടിലെ സകലമൃഗങ്ങൾ, [QE]
8. [QS]ആകാശത്തിലെ പറവകൾ, [QE][QS2]സമുദ്രത്തിലെ മത്സ്യങ്ങൾ, [QE][QS2]സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ. [QE][PBR]
9. [QS]ഞങ്ങളുടെ കർത്താവായ യഹോവേ, [QE][QS2]അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! [QE]സംഗീതസംവിധായകന്. [US]“പുത്രവിയോഗരാഗത്തിൽ.”[UE][* സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 8 / 150
1 ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! അങ്ങയുടെ മഹത്ത്വം അവിടന്ന് ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു. 2 ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ* ഗ്രീക്കു കൈ.പ്ര. നാവുകൾ വാഴ്ത്തിപ്പാടുന്നു. മത്താ. 21:16 കാണുക. അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ. 3 അവിടത്തെ വിരലുകളുടെ പണിയായ ആകാശം, അങ്ങു സ്ഥാപിച്ച ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ, 4 അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം? 5 അങ്ങ് അവരെ അഥവാ, മനുഷ്യപുത്രനെ ദൂതന്മാരെക്കാൾ ‡ അഥവാ, ദൈവത്തെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ § അഥവാ, അവനെ മകുടമായി അണിയിച്ചിരിക്കുന്നു. 6 അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി; സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു— 7 ആടുകൾ, കന്നുകാലികൾ, കാട്ടിലെ സകലമൃഗങ്ങൾ, 8 ആകാശത്തിലെ പറവകൾ, സമുദ്രത്തിലെ മത്സ്യങ്ങൾ, സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ. 9 ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.”* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 8 / 150
×

Alert

×

Malayalam Letters Keypad References