1. [QS]യോസേഫിനെ ആട്ടിൻകൂട്ടത്തെപ്പോലെ നയിക്കുന്ന [QE][QS2]ഇസ്രായേലിന്റെ ഇടയനേ, കേൾക്കണമേ. [QE][QS]കെരൂബുകളിൻമീതേ സിംഹാസനസ്ഥനായവനേ, [QE][QS2]പ്രകാശിക്കണമേ.
2. എഫ്രയീമിന്റെയും ബെന്യാമീന്റെയും മനശ്ശെയുടെയും മുന്നിൽത്തന്നെ. [QE][QS]അങ്ങയുടെ ശക്തി ഉണർത്തണമേ; [QE][QS2]ഞങ്ങളുടെ രക്ഷയ്ക്കായി വരണമേ. [QE][PBR]
3. [QS]ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; [QE][QS2]ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, [QE][QS2]തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ. [QE][PBR]
4. [QS]സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഇനിയും എത്രനാൾ, [QE][QS2]അങ്ങയുടെ ജനത്തിന്റെ പ്രാർഥനയ്ക്കെതിരേ [QE][QS2]അങ്ങയുടെ കോപം പുകഞ്ഞുകൊണ്ടിരിക്കും? [QE]
5. [QS]അങ്ങ് കണ്ണീരിന്റെ അപ്പം അവർക്ക് ഭക്ഷിക്കാൻ നൽകി; [QE][QS2]കുടിക്കുന്നതിനായി അവരുടെ പാത്രത്തിൽ നിറച്ചിരിക്കുന്നതും കണ്ണീർതന്നെ. [QE]
6. [QS]അവിടന്ന് ഞങ്ങളെ അയൽവാസികൾക്ക് ഒരു കലഹകാരണമാക്കിയിരിക്കുന്നു, [QE][QS2]ഞങ്ങളുടെ ശത്രുക്കൾ ഞങ്ങളെ പരിഹസിക്കുന്നു. [QE][PBR]
7. [QS]സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; [QE][QS2]ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, [QE][QS2]തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ. [QE][PBR]
8. [QS]അങ്ങ് ഈജിപ്റ്റിൽനിന്ന് ഒരു മുന്തിരിവള്ളി പറിച്ചുനട്ടിരിക്കുന്നു; [QE][QS2]അവിടന്ന് രാഷ്ട്രങ്ങളെ തുരത്തിയോടിച്ച് അതിനെ നട്ടിരിക്കുന്നു. [QE]
9. [QS]അതിനായി അങ്ങ് നിലമൊരുക്കി, [QE][QS2]അതു വേരൂന്നി ദേശത്തെല്ലാം പടർന്നു. [QE]
10. [QS]അതിന്റെ നിഴൽ പർവതങ്ങളെ ആവരണംചെയ്തു, [QE][QS2]അതിന്റെ ശാഖകൾ വൻ ദേവദാരുക്കളെ മൂടുകയും ചെയ്തു. [QE]
11. [QS]അതിന്റെ ശാഖകൾ മെഡിറ്ററേനിയൻകടലോരംവരെ നീട്ടിയിരിക്കുന്നു, [QE][QS2]അതിന്റെ ചില്ലകൾ യൂഫ്രട്ടീസ് നദിവരെയും. [QE][PBR]
12. [QS]വഴിപോക്കരെല്ലാം അതിന്റെ കുലകൾ പറിച്ചെടുക്കാൻ പാകത്തിന് [QE][QS2]അങ്ങ് അതിന്റെ മതിലുകൾ തകർത്തത് എന്തിന്? [QE]
13. [QS]കാട്ടുപന്നികൾ വന്ന് അതിനെ നശിപ്പിക്കുകയും [QE][QS2]വയലിലെ മൃഗങ്ങൾ അവ തിന്നുകളയുകയും ചെയ്യുന്നു. [QE]
14. [QS]സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു മടങ്ങിവരണമേ! [QE][QS2]സ്വർഗത്തിൽനിന്ന് നോക്കി കടാക്ഷിക്കണമേ! [QE][QS]അവിടത്തെ വലതുകരംതന്നെ നട്ട [QE]
2. [QS2]ഈ വേരിനെ, അവിടത്തെ വലങ്കൈതന്നെ വളർത്തിയെടുത്ത [QE][QS2]ഈ മുന്തിരിവള്ളിയെ[* അഥവാ, പുത്രനെ ] കാത്തുസൂക്ഷിക്കണമേ. [QE][PBR]
16. [QS]അവിടത്തെ മുന്തിരിവള്ളിയെ വെട്ടിവീഴ്ത്തിയിരിക്കുന്നു, അതിനെ തീവെച്ചു നശിപ്പിച്ചിരിക്കുന്നു; [QE][QS2]അവിടത്തെ ശാസനയാൽ അങ്ങയുടെ ജനം നശിക്കുന്നു. [QE]
17. [QS]അങ്ങയുടെ കരം അവിടത്തെ വലതുഭാഗത്തെ പുരുഷന്റെമേൽ വെക്കണമേ, [QE][QS2]അങ്ങേക്കുവേണ്ടി അങ്ങ് ശക്തിപ്പെടുത്തിയ മനുഷ്യപുത്രന്റെമേൽത്തന്നെ. [QE]
18. [QS]അപ്പോൾ ഞങ്ങൾ അങ്ങയെവിട്ട് പിന്തിരിയുകയില്ല; [QE][QS2]ഞങ്ങളെ പുനരുജ്ജീവിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ തിരുനാമം വിളിച്ചപേക്ഷിക്കും. [QE][PBR]
19. [QS]സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; [QE][QS2]ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, [QE][QS2]തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ. [QE]സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.[† സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]