1. [QS]ദൈവമേ, മൗനമായിരിക്കരുതേ; [QE][QS2]ദൈവമേ, അവിടന്ന് ചെവി അടച്ചും [QE][QS2]നിഷ്ക്രിയനായും ഇരിക്കരുതേ. [QE]
2. [QS]ഇതാ! അങ്ങയുടെ ശത്രുക്കൾ ഗർജിക്കുന്നു, [QE][QS2]അങ്ങയെ വെറുക്കുന്നവർ തല ഉയർത്തുന്നു. [QE]
3. [QS]അങ്ങയുടെ ജനത്തിനെതിരേ അവർ കുടിലതന്ത്രങ്ങൾ മെനയുന്നു; [QE][QS2]അങ്ങയുടെ പരിലാളനയിലിരിക്കുന്നവർക്കെതിരേ ഗൂഢാലോചന നടത്തുന്നു. [QE]
4. [QS]“വരിക,” അവർ പറയുന്നു, “അവർ ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്കവരെ തുടച്ചുനീക്കാം, [QE][QS2]ഇസ്രായേൽ എന്ന പേര് ഇനി ഒരിക്കലും ഓർക്കാതിരിക്കട്ടെ.” [QE][PBR]
5. [QS]അവർ ഏകമനസ്സോടെ ഗൂഢാലോചന നടത്തുന്നു; [QE][QS2]അവർ അവിടത്തേക്കെതിരായി ഒരു സഖ്യം രൂപപ്പെടുത്തുന്നു— [QE]
6. [QS]ഏദോമ്യരുടെയും യിശ്മായേല്യരുടെയും [QE][QS2]മോവാബ്യരുടെയും ഹഗര്യരുടെയും കൂടാരങ്ങളും, [QE]
7. [QS]ഗിബാൽ, അമ്മോൻ, അമാലേക്ക്, [QE][QS2]സോർ നിവാസികളോടുകൂടെ ഫെലിസ്ത്യദേശവും [QE]
8. [QS]അശ്ശൂരും അവരോടൊപ്പംചേർന്ന് [QE][QS2]ലോത്തിന്റെ പിൻതലമുറയ്ക്ക് ശക്തിനൽകുന്നു. [QE][QSS]സേലാ.[QSE] [PBR]
9. [QS]അങ്ങ് മിദ്യാന്യരോട് ചെയ്തതുപോലെ അവരോടും ചെയ്യണമേ, [QE][QS2]കീശോൻ നദിക്കരികെവെച്ച് സീസെരയോടും യാബീനോടും അങ്ങു പ്രവർത്തിച്ചതുപോലെതന്നെ, [QE]
10. [QS]അവർ എൻ-ദോരിൽവെച്ച് തകർന്നടിഞ്ഞ് [QE][QS2]മണ്ണിനു വളമായിത്തീർന്നു. [QE]
11. [QS]അവരിൽ ശക്തരായവരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും [QE][QS2]അവരിലെ പ്രഭുക്കളെ സേബഹ്, സൽമുന്ന എന്നിവരെപ്പോലെയും ആക്കണമേ. [QE]
12. [QS]“ദൈവത്തിന്റെ മേച്ചിൽപ്പുറങ്ങളെ [QE][QS2]നമുക്കു കൈവശമാക്കാം,” എന്ന് അവർ പറഞ്ഞല്ലോ. [QE][PBR]
13. [QS]എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിലെ പൊടിപോലെയും [QE][QS2]കാറ്റിൽ പറക്കുന്ന പതിരുപോലെയും ആക്കണമേ. [QE]
14. [QS]വനത്തെ ദഹിപ്പിക്കുന്ന അഗ്നിപോലെയോ [QE][QS2]പർവതങ്ങളെ ജ്വലിപ്പിക്കുന്ന ജ്വാലപോലെയോ [QE]
15. [QS]അവിടത്തെ കൊടുങ്കാറ്റ് അവരെ പിൻതുടരുകയും [QE][QS2]അവിടത്തെ ചുഴലിക്കാറ്റിനാൽ അവരെ ഭയപ്പെടുത്തുകയും ചെയ്യണമേ. [QE]
16. [QS]യഹോവേ, അവിടത്തെ നാമം അന്വേഷിക്കുന്നതിന് [QE][QS2]അവരുടെ മുഖം ലജ്ജയാൽ മൂടണമേ. [QE][PBR]
17. [QS]അവർ എന്നേക്കും ലജ്ജിതരാകുകയും ഭ്രമിക്കുകയും ചെയ്യട്ടെ. [QE][QS2]അവർ അപമാനഭാരത്താൽ നശിക്കട്ടെ. [QE]
18. [QS]സർവഭൂമിക്കും അത്യുന്നതനായവൻ അവിടന്നുമാത്രമാണ് എന്നും [QE][QS2]അവിടത്തെ നാമം യഹോവ എന്ന് ആകുന്നു എന്നും അവർ അറിയട്ടെ. [QE]സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.[* സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]