സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]സൈന്യങ്ങളുടെ യഹോവേ, [QE][QS2]തിരുനിവാസം എത്ര മനോഹരം! [QE]
2. [QS]യഹോവയുടെ ആലയാങ്കണം വാഞ്ഛിച്ച് [QE][QS2]എന്റെ പ്രാണൻ തളരുന്നു; [QE][QS]എന്റെ ഹൃദയവും എന്റെ ശരീരവും [QE][QS2]ജീവനുള്ള ദൈവത്തിന് ആനന്ദകീർത്തനം ആലപിക്കുന്നു. [QE]
3. [QS]കുരികിൽ ഒരു വീടും [QE][QS2]മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക് [QE][QS2]ഒരു കൂടും കണ്ടെത്തിയിരിക്കുന്നു— [QE][QS]എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ [QE][QS2]അങ്ങയുടെ യാഗപീഠത്തിനരികെതന്നെ. [QE]
4. [QS]അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ അനുഗൃഹീതർ; [QE][QS2]അവർ അങ്ങയെ നിരന്തരം സ്തുതിച്ചുകൊണ്ടിരിക്കും. [QE][QSS]സേലാ.[QSE] [PBR]
5. [QS]ബലം അങ്ങയിലുള്ള മനുഷ്യർ അനുഗൃഹീതർ, [QE][QS2]അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്. [QE]
6. [QS]കണ്ണുനീർ[* മൂ.ഭാ. ബാഖാ ] താഴ്വരയിലൂടെ കടന്നുപോകുമ്പോൾ, [QE][QS2]അവിടന്ന് അതിനെ ഒരു നീരുറവയാക്കുന്നു; [QE][QS2]മുന്മഴയാൽ അതിനെ അനുഗ്രഹപൂർണമാക്കുന്നു. [† അഥവാ, ജലാശയമാക്കുന്നു ] [QE]
7. [QS]അവർ ഓരോരുത്തരും സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നതുവരെ, [QE][QS2]ബലത്തിനുമേൽ ബലം ആർജിക്കുന്നു. [QE][PBR]
8. [QS]സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; [QE][QS2]യാക്കോബിന്റെ ദൈവമേ, ശ്രദ്ധിക്കണമേ. [QE][QSS]സേലാ.[QSE]
9. [QS]ഞങ്ങളുടെ പരിചയായ[‡ അഥവാ, ശക്തനായ ] ദൈവമേ, നോക്കണമേ; [QE][QS2]അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ. [QE][PBR]
10. [QS]അങ്ങയുടെ ആലയാങ്കണത്തിലെ ഒരു ദിവസം [QE][QS2]വേറെ ആയിരം ദിവസങ്ങളെക്കാൾ ശ്രേഷ്ഠമല്ലോ; [QE][QS]ദുഷ്ടരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ, [QE][QS2]എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരൻ ആകുന്നതാണ് എന്റെ അഭിലാഷം. [QE]
11. [QS]കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; [QE][QS2]യഹോവ കൃപയും മഹത്ത്വവും നൽകുന്നു; [QE][QS]നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക് [QE][QS2]അവിടന്ന് ഒരു നന്മയും മുടക്കുകയില്ല. [QE][PBR]
12. [QS]സൈന്യങ്ങളുടെ യഹോവേ, [QE][QS2]അങ്ങയിൽ ആശ്രയിക്കുന്നവർ അനുഗൃഹീതർ. [QE]സംഗീതസംവിധായകന്.[§ സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 84 / 150
1 സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം! 2 യഹോവയുടെ ആലയാങ്കണം വാഞ്ഛിച്ച് എന്റെ പ്രാണൻ തളരുന്നു; എന്റെ ഹൃദയവും എന്റെ ശരീരവും ജീവനുള്ള ദൈവത്തിന് ആനന്ദകീർത്തനം ആലപിക്കുന്നു. 3 കുരികിൽ ഒരു വീടും മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു— എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ അങ്ങയുടെ യാഗപീഠത്തിനരികെതന്നെ. 4 അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ അനുഗൃഹീതർ; അവർ അങ്ങയെ നിരന്തരം സ്തുതിച്ചുകൊണ്ടിരിക്കും. QSS സേലാ.SE 5 ബലം അങ്ങയിലുള്ള മനുഷ്യർ അനുഗൃഹീതർ, അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്. 6 കണ്ണുനീർ* മൂ.ഭാ. ബാഖാ താഴ്വരയിലൂടെ കടന്നുപോകുമ്പോൾ, അവിടന്ന് അതിനെ ഒരു നീരുറവയാക്കുന്നു; മുന്മഴയാൽ അതിനെ അനുഗ്രഹപൂർണമാക്കുന്നു. അഥവാ, ജലാശയമാക്കുന്നു 7 അവർ ഓരോരുത്തരും സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നതുവരെ, ബലത്തിനുമേൽ ബലം ആർജിക്കുന്നു. 8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; യാക്കോബിന്റെ ദൈവമേ, ശ്രദ്ധിക്കണമേ. QSS സേലാ.SE 9 ഞങ്ങളുടെ പരിചയായ അഥവാ, ശക്തനായ ദൈവമേ, നോക്കണമേ; അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ. 10 അങ്ങയുടെ ആലയാങ്കണത്തിലെ ഒരു ദിവസം വേറെ ആയിരം ദിവസങ്ങളെക്കാൾ ശ്രേഷ്ഠമല്ലോ; ദുഷ്ടരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ, എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരൻ ആകുന്നതാണ് എന്റെ അഭിലാഷം. 11 കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്ത്വവും നൽകുന്നു; നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക് അവിടന്ന് ഒരു നന്മയും മുടക്കുകയില്ല. 12 സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ ആശ്രയിക്കുന്നവർ അനുഗൃഹീതർ. സംഗീതസംവിധായകന്.§ സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 84 / 150
×

Alert

×

Malayalam Letters Keypad References