1. [QS]യഹോവേ, ചെവിചായ്ച്ച് എനിക്ക് ഉത്തരമരുളണമേ, [QE][QS2]കാരണം ഞാൻ ദരിദ്രനും നിസ്സഹായനുമാണ്. [QE]
2. [QS]എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാൻ അവിടത്തെ ഭക്തനല്ലോ; [QE][QS2]അങ്ങയിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ. [QE][QS]എന്റെ ദൈവം അവിടന്ന് ആകുന്നു;
3. കർത്താവേ, എന്നോട് കരുണയുണ്ടാകണമേ, [QE][QS2]ദിവസംമുഴുവനും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നല്ലോ. [QE]
4. [QS]കർത്താവേ, അങ്ങയുടെ ദാസന് ആനന്ദം പകരണമേ, [QE][QS2]എന്റെ ആശ്രയം ഞാൻ അങ്ങയിൽ അർപ്പിക്കുന്നു. [QE][PBR]
5. [QS]കർത്താവേ, അവിടന്ന് നല്ലവനും ക്ഷമാശീലനും ആകുന്നു, [QE][QS2]അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അചഞ്ചലമായി സ്നേഹിക്കുന്നവനും ആകുന്നു. [QE]
6. [QS]യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; [QE][QS2]കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ. [QE]
7. [QS]എന്റെ ദുരിതദിനങ്ങളിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, [QE][QS2]അവിടന്ന് എനിക്ക് ഉത്തരമരുളുമല്ലോ. [QE][PBR]
8. [QS]കർത്താവേ, ദേവന്മാരിൽ അങ്ങേക്കുതുല്യൻ ആരുമില്ലല്ലോ; [QE][QS2]അങ്ങയുടെ പ്രവൃത്തികളോടു തുലനംചെയ്യാൻ കഴിയുന്ന യാതൊന്നുമില്ല. [QE]
9. [QS]കർത്താവേ, അവിടന്ന് നിർമിച്ച സകലരാഷ്ട്രങ്ങളും [QE][QS2]തിരുമുമ്പിൽവന്ന് അങ്ങയെ നമസ്കരിക്കും; [QE][QS2]അവർ തിരുനാമത്തെ മഹത്ത്വപ്പെടുത്തും. [QE]
10. [QS]കാരണം അവിടന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമാണ്; [QE][QS2]അങ്ങുമാത്രമാണ് ദൈവം. [QE][PBR]
11. [QS]യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ; [QE][QS2]അപ്പോൾ ഞാൻ അങ്ങയുടെ സത്യത്തിന് അനുസൃതമായി ജീവിക്കും; [QE][QS]തിരുനാമം ഭയപ്പെടാൻ തക്കവിധം [QE][QS2]ഏകാഗ്രമായ ഒരു ഹൃദയം എനിക്കു നൽകണമേ. [QE]
12. [QS]എന്റെ കർത്താവായ ദൈവമേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; [QE][QS2]തിരുനാമത്തെ ഞാൻ എന്നേക്കും മഹത്ത്വപ്പെടുത്തും. [QE]
13. [QS]എന്നോടുള്ള അങ്ങയുടെ അചഞ്ചലസ്നേഹം അതിവിപുലമാണ്; [QE][QS2]ആഴത്തിൽനിന്ന് എന്റെ ജീവനെ അവിടന്ന് വിടുവിച്ചിരിക്കുന്നു, [QE][QS2]അധമപാതാളത്തിൽനിന്നുതന്നെ. [QE][PBR]
14. [QS]ദൈവമേ, അഹങ്കാരികൾ എനിക്കെതിരേ എഴുന്നേറ്റിരിക്കുന്നു; [QE][QS2]അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു— [QE][QS2]അവർ അങ്ങയെ ഗണ്യമാക്കുന്നില്ല. [QE]
15. [QS]എന്നാൽ കർത്താവേ, അങ്ങ് കരുണാമയനും ആർദ്രഹൃദയനുമായ ദൈവം ആകുന്നു, [QE][QS2]അവിടന്ന് ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുള്ളവനും ആകുന്നു. [QE]
16. [QS]എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ; [QE][QS2]അവിടത്തെ ദാസന് അങ്ങയുടെ ശക്തി നൽകണമേ; [QE][QS]അവിടത്തെ ദാസിയുടെ പുത്രനെ [QE][QS2]രക്ഷിക്കുകയും ചെയ്യണമേ. [QE]
17. [QS]എന്റെ ശത്രുക്കൾ കണ്ട് ലജ്ജിക്കേണ്ടതിന്, [QE][QS2]അവിടത്തെ കാരുണ്യത്തിന്റെ തെളിവിനായി ഒരു ചിഹ്നം നൽകണമേ, [QE][QS2]യഹോവേ, അവിടന്ന് എന്നെ സഹായിച്ച് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ. [QE]