സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, എന്റെ രക്ഷയുടെ ദൈവമേ, [QE][QS2]ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു. [QE]
2. [QS]എന്റെ പ്രാർഥന തിരുമുമ്പിൽ വരുമാറാകട്ടെ; [QE][QS2]എന്റെ നിലവിളിക്ക് അങ്ങയുടെ ചെവിചായ്‌ക്കണമേ. [QE][PBR]
3. [QS]എന്റെ പ്രാണൻ കഷ്ടതകളാൽ നിറഞ്ഞിരിക്കുന്നു [QE][QS2]എന്റെ ജീവൻ പാതാളത്തോടടുക്കുന്നു. [QE]
4. [QS]ശവക്കുഴിയിലേക്കു നിപതിക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ എണ്ണപ്പെട്ടിരിക്കുന്നു; [QE][QS2]ഞാൻ ശക്തിഹീനനായ ഒരു മനുഷ്യനെപ്പോലെ ആയിരിക്കുന്നു. [QE]
5. [QS]മരിച്ചവരുടെ ഇടയിൽ തള്ളപ്പെട്ടവരെപ്പോലെയും [QE][QS2]ശവകുടീരത്തിൽ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയുമാണ് ഞാൻ, [QE][QS]അങ്ങ് അവരെ ഒരിക്കലും ഓർക്കുന്നില്ല, [QE][QS2]അങ്ങയുടെ കരുതലിൽനിന്ന് അവർ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. [QE][PBR]
6. [QS]അങ്ങ് എന്നെ ഏറ്റവും താണ കുഴിയിൽ, [QE][QS2]അന്ധകാരംനിറഞ്ഞ അഗാധതയിൽ തള്ളിയിട്ടിരിക്കുന്നു. [QE]
7. [QS]അവിടത്തെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു; [QE][QS2]അങ്ങയുടെ തിരമാലകളെല്ലാം എന്നെ വിഴുങ്ങിയിരിക്കുന്നു. [QE][QSS]സേലാ.[QSE]
8. [QS]എന്റെ ഏറ്റവുമടുത്ത സ്നേഹിതരെപ്പോലും അങ്ങ് എന്നിൽനിന്ന് അടർത്തിമാറ്റിയിരിക്കുന്നു [QE][QS2]എന്നെ അവർക്ക് അറപ്പുള്ളവനാക്കിത്തീർത്തിരിക്കുന്നു. [QE][QS]രക്ഷപ്പെടാൻ കഴിയാത്തവിധം എന്നെ കെണിയിൽ വീഴ്ത്തിയിരിക്കുന്നു; [QE]
2. [QS2]ദുഃഖത്താൽ എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു. [QE][PBR] [QS]യഹോവേ, എല്ലാ ദിവസവും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; [QE][QS2]ഞാൻ തിരുമുമ്പിൽ എന്റെ കൈകൾ ഉയർത്തുന്നു. [QE]
10. [QS]മരിച്ചവർക്കുവേണ്ടി അവിടന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുമോ? [QE][QS2]മൃതരായവർ ഉയിർത്തെഴുന്നേറ്റ് അവിടത്തെ പുകഴ്ത്തുമോ? [QE][QSS]സേലാ.[QSE]
11. [QS]അവിടത്തെ അചഞ്ചലസ്നേഹം ശവകുടീരത്തിലും [QE][QS2]അവിടത്തെ വിശ്വസ്തത മറവിയുടെ ദേശത്തിലും[* അഥവാ, മരിച്ചവരുടെ ദേശം. മൂ.ഭാ. അബ്ബദൊൻ ] ഘോഷിക്കപ്പെടുമോ? [QE]
12. [QS]അവിടത്തെ അത്ഭുതങ്ങൾ അന്ധകാരത്തിലും [QE][QS2]അവിടത്തെ നീതിപ്രവൃത്തികൾ വിസ്മൃതിയുടെ നാട്ടിലും അറിയപ്പെടുന്നുണ്ടോ? [QE][PBR]
13. [QS]എങ്കിലും യഹോവേ, ഞാൻ അങ്ങയോട് സഹായത്തിനായി അപേക്ഷിക്കുന്നു; [QE][QS2]പ്രഭാതത്തിൽ എന്റെ പ്രാർഥന തിരുമുമ്പിൽ എത്തുന്നു. [QE]
14. [QS]യഹോവേ, അവിടന്ന് എന്നെ കൈവിടുകയും [QE][QS2]അങ്ങയുടെ മുഖം എന്നിൽനിന്ന് മറയ്ക്കുകയും ചെയ്യുന്നത് എന്ത്? [QE][PBR]
15. [QS]ചെറുപ്പകാലംമുതൽതന്നെ ഞാൻ പീഡിതനും മരണാസന്നനും ആയിരിക്കുന്നു; [QE][QS2]അങ്ങയുടെ ഭീകരതകൾ ഞാൻ അനുഭവിച്ചു, ഞാൻ നിസ്സഹായനുമാണ്. [QE]
16. [QS]അവിടത്തെ കോപം എന്റെമീതേ കവിഞ്ഞൊഴുകുന്നു; [QE][QS2]അവിടത്തെ ഭീകരതകൾ എന്നെ തകർത്തുകളഞ്ഞിരിക്കുന്നു. [QE]
17. [QS]ദിവസംമുഴുവനും അവയെന്നെ ജലപ്രളയംപോലെ വലയംചെയ്തിരിക്കുന്നു; [QE][QS2]അവ എന്നെ പൂർണമായും വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. [QE]
18. [QS]അങ്ങ് എന്റെ സ്നേഹിതരെയും അയൽവാസികളെയും എന്നിൽനിന്ന് അകറ്റിയിരിക്കുന്നു. [QE][QS2]അന്ധകാരമാണ് എനിക്കേറ്റവും അടുത്ത മിത്രം. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 88 / 150
1 യഹോവേ, എന്റെ രക്ഷയുടെ ദൈവമേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു. 2 എന്റെ പ്രാർഥന തിരുമുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്ക് അങ്ങയുടെ ചെവിചായ്‌ക്കണമേ. 3 എന്റെ പ്രാണൻ കഷ്ടതകളാൽ നിറഞ്ഞിരിക്കുന്നു എന്റെ ജീവൻ പാതാളത്തോടടുക്കുന്നു. 4 ശവക്കുഴിയിലേക്കു നിപതിക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ എണ്ണപ്പെട്ടിരിക്കുന്നു; ഞാൻ ശക്തിഹീനനായ ഒരു മനുഷ്യനെപ്പോലെ ആയിരിക്കുന്നു. 5 മരിച്ചവരുടെ ഇടയിൽ തള്ളപ്പെട്ടവരെപ്പോലെയും ശവകുടീരത്തിൽ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയുമാണ് ഞാൻ, അങ്ങ് അവരെ ഒരിക്കലും ഓർക്കുന്നില്ല, അങ്ങയുടെ കരുതലിൽനിന്ന് അവർ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. 6 അങ്ങ് എന്നെ ഏറ്റവും താണ കുഴിയിൽ, അന്ധകാരംനിറഞ്ഞ അഗാധതയിൽ തള്ളിയിട്ടിരിക്കുന്നു. 7 അവിടത്തെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു; അങ്ങയുടെ തിരമാലകളെല്ലാം എന്നെ വിഴുങ്ങിയിരിക്കുന്നു. QSS സേലാ.SE 8 എന്റെ ഏറ്റവുമടുത്ത സ്നേഹിതരെപ്പോലും അങ്ങ് എന്നിൽനിന്ന് അടർത്തിമാറ്റിയിരിക്കുന്നു എന്നെ അവർക്ക് അറപ്പുള്ളവനാക്കിത്തീർത്തിരിക്കുന്നു. രക്ഷപ്പെടാൻ കഴിയാത്തവിധം എന്നെ കെണിയിൽ വീഴ്ത്തിയിരിക്കുന്നു; 2 ദുഃഖത്താൽ എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു. യഹോവേ, എല്ലാ ദിവസവും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ഞാൻ തിരുമുമ്പിൽ എന്റെ കൈകൾ ഉയർത്തുന്നു. 10 മരിച്ചവർക്കുവേണ്ടി അവിടന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുമോ? മൃതരായവർ ഉയിർത്തെഴുന്നേറ്റ് അവിടത്തെ പുകഴ്ത്തുമോ? QSS സേലാ.SE 11 അവിടത്തെ അചഞ്ചലസ്നേഹം ശവകുടീരത്തിലും അവിടത്തെ വിശ്വസ്തത മറവിയുടെ ദേശത്തിലും* അഥവാ, മരിച്ചവരുടെ ദേശം. മൂ.ഭാ. അബ്ബദൊൻ ഘോഷിക്കപ്പെടുമോ? 12 അവിടത്തെ അത്ഭുതങ്ങൾ അന്ധകാരത്തിലും അവിടത്തെ നീതിപ്രവൃത്തികൾ വിസ്മൃതിയുടെ നാട്ടിലും അറിയപ്പെടുന്നുണ്ടോ? 13 എങ്കിലും യഹോവേ, ഞാൻ അങ്ങയോട് സഹായത്തിനായി അപേക്ഷിക്കുന്നു; പ്രഭാതത്തിൽ എന്റെ പ്രാർഥന തിരുമുമ്പിൽ എത്തുന്നു. 14 യഹോവേ, അവിടന്ന് എന്നെ കൈവിടുകയും അങ്ങയുടെ മുഖം എന്നിൽനിന്ന് മറയ്ക്കുകയും ചെയ്യുന്നത് എന്ത്? 15 ചെറുപ്പകാലംമുതൽതന്നെ ഞാൻ പീഡിതനും മരണാസന്നനും ആയിരിക്കുന്നു; അങ്ങയുടെ ഭീകരതകൾ ഞാൻ അനുഭവിച്ചു, ഞാൻ നിസ്സഹായനുമാണ്. 16 അവിടത്തെ കോപം എന്റെമീതേ കവിഞ്ഞൊഴുകുന്നു; അവിടത്തെ ഭീകരതകൾ എന്നെ തകർത്തുകളഞ്ഞിരിക്കുന്നു. 17 ദിവസംമുഴുവനും അവയെന്നെ ജലപ്രളയംപോലെ വലയംചെയ്തിരിക്കുന്നു; അവ എന്നെ പൂർണമായും വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. 18 അങ്ങ് എന്റെ സ്നേഹിതരെയും അയൽവാസികളെയും എന്നിൽനിന്ന് അകറ്റിയിരിക്കുന്നു. അന്ധകാരമാണ് എനിക്കേറ്റവും അടുത്ത മിത്രം.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 88 / 150
×

Alert

×

Malayalam Letters Keypad References