1. [QS]നിത്യവും ഞാൻ യഹോവയുടെ അചഞ്ചലസ്നേഹത്തെ കീർത്തിക്കും; [QE][QS2]എന്റെ വാകൊണ്ട് അവിടത്തെ വിശ്വസ്തതയെ [QE][QS2]ഞാൻ തലമുറകൾതോറും അറിയിക്കും. [QE]
2. [QS]അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനിൽക്കുന്നു എന്നും [QE][QS2]അവിടത്തെ വിശ്വസ്തത സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു എന്നും ഞാൻ പ്രഖ്യാപിക്കും. [QE]
3. [QS]യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ തെരഞ്ഞെടുക്കപ്പെട്ടവനുമായി ഒരു ഉടമ്പടിചെയ്തു, [QE][QS2]എന്റെ ദാസനായ ദാവീദിനോട് ഞാൻ ശപഥംചെയ്തു, [QE]
4. [QS]‘ഞാൻ നിന്റെ വംശത്തെ എന്നെന്നേക്കും സ്ഥിരമാക്കും [QE][QS2]നിന്റെ സിംഹാസനം തലമുറതലമുറയോളം നിലനിർത്തും.’ ” [QE][QSS]സേലാ.[QSE] [PBR]
5. [QS]യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുതങ്ങളെയും [QE][QS2]വിശുദ്ധരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും സ്തുതിക്കും. [QE]
6. [QS]യഹോവയോട് തുലനംചെയ്യാൻ പ്രപഞ്ചത്തിൽ ആരുണ്ട്? [QE][QS2]ദൈവപുത്രന്മാരിൽ[* അതായത്, സ്വർഗനിവാസികൾ അഥവാ, ദൈവദൂതഗണം. ] യഹോവയ്ക്കു സമനായി ആരാണുള്ളത്? [QE]
7. [QS]വിശുദ്ധരുടെ സംഘത്തിൽ ദൈവം ഏറ്റവും ആദരണീയൻ; [QE][QS2]അങ്ങേക്കുചുറ്റും നിൽക്കുന്ന ഏതൊരാളെക്കാളും അങ്ങ് ഭയപ്പെടാൻ യോഗ്യൻ. [QE]
8. [QS]സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ആരുണ്ട്? [QE][QS2]യഹോവേ, അവിടന്ന് ബലവാൻ ആകുന്നു. അങ്ങയുടെ വിശ്വസ്തത അങ്ങയെ വലയംചെയ്തിരിക്കുന്നു. [QE][PBR]
9. [QS]ഇളകിമറിയുന്ന സമുദ്രത്തെ അവിടന്ന് അടക്കിവാഴുന്നു; [QE][QS2]അതിന്റെ തിരമാലകൾ ഉയരുമ്പോൾ അങ്ങ് അവയെ ശമിപ്പിക്കുന്നു. [QE]
10. [QS]അവിടന്ന് രഹബിനെ[† സങ്കീ. 74:13 കാണുക. ] വധിക്കപ്പെട്ടവരെപ്പോലെ തകർത്തുകളഞ്ഞു; [QE][QS2]അങ്ങയുടെ ശക്തമായ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു. [QE]
11. [QS]ആകാശം അങ്ങയുടേത്, ഭൂമിയും അവിടത്തേതുതന്നെ; [QE][QS2]ഭൂതലവും അതിലുള്ള സകലതും അങ്ങു സ്ഥാപിച്ചിരിക്കുന്നു. [QE]
12. [QS]ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു; [QE][QS2]താബോർമലയും ഹെർമോൻമലയും അവിടത്തെ നാമത്തിൽ ആനന്ദിച്ചാർക്കുന്നു. [QE]
13. [QS]അവിടത്തെ കരം ശക്തിയുള്ളതാകുന്നു; [QE][QS2]അവിടത്തെ ഭുജം ബലമേറിയത്, അവിടത്തെ വലതുകരം ഉന്നതമായിരിക്കുന്നു. [QE][PBR]
14. [QS]നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു; [QE][QS2]അചഞ്ചലസ്നേഹവും വിശ്വസ്തതയും അങ്ങയുടെമുമ്പാകെ പോകുന്നു. [QE]
15. [QS]യഹോവേ, അങ്ങയെ ആർപ്പുവിളികളോടെ സ്തുതിക്കാൻ ശീലിച്ച ജനം അനുഗൃഹീതർ, [QE][QS2]കാരണം അവർ തിരുസാന്നിധ്യത്തിന്റെ പ്രഭയിൽ സഞ്ചരിക്കും. [QE]
16. [QS]അവർ ദിവസംമുഴുവനും അവിടത്തെ നാമത്തിൽ ആനന്ദിക്കുന്നു; [QE][QS2]അവർ അവിടത്തെ നീതിയിൽ പുകഴുന്നു. [QE]
17. [QS]കാരണം അവിടന്നാണ് അവരുടെ മഹത്ത്വവും ശക്തിയും, [QE][QS2]അവിടത്തെ പ്രസാദത്തിൽ അങ്ങ് ഞങ്ങളുടെ കൊമ്പ്[‡ കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ] ഉയർത്തുന്നു. [QE]
18. [QS]ഞങ്ങളുടെ പരിച യഹോവയ്ക്കുള്ളതാകുന്നു, നിശ്ചയം, [QE][QS2]ഞങ്ങളുടെ രാജാവ് ഇസ്രായേലിന്റെ പരിശുദ്ധനുള്ളതും. [QE][PBR]
19. [QS]ഒരിക്കൽ അവിടന്ന് ഒരു ദർശനത്തിൽ സംസാരിച്ചു, [QE][QS2]അങ്ങയുടെ വിശ്വസ്തരോട് അവിടന്ന് അരുളിച്ചെയ്തു: [QE][QS]“ഞാൻ ഒരു യോദ്ധാവിന്മേൽ ശക്തിപകർന്നു; [QE][QS2]ജനത്തിൽനിന്നു തെരഞ്ഞെടുത്ത ഒരു യുവാവിനെ ഞാൻ ഉയർത്തി. [QE]
20. [QS]എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി; [QE][QS2]എന്റെ വിശുദ്ധതൈലംകൊണ്ട് ഞാൻ അദ്ദേഹത്തെ അഭിഷേകംചെയ്തു. [QE]
21. [QS]എന്റെ കൈ അദ്ദേഹത്തെ നിലനിർത്തും; [QE][QS2]എന്റെ ഭുജം അദ്ദേഹത്തെ ശക്തിപ്പെടുത്തും, നിശ്ചയം. [QE]
22. [QS]ശത്രു അദ്ദേഹത്തിൽനിന്ന് കപ്പംപിരിക്കുകയില്ല; [QE][QS2]ദുഷ്ടർ അദ്ദേഹത്തെ കീഴ്പ്പെടുത്തുകയുമില്ല. [QE]
23. [QS]അദ്ദേഹത്തിന്റെ എതിരാളികളെ ഞാൻ അദ്ദേഹത്തിന്റെ മുമ്പിൽവെച്ച് തകർക്കുകയും [QE][QS2]അദ്ദേഹത്തെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കുകയും ചെയ്യും. [QE]
24. [QS]എന്റെ വിശ്വസ്തതയും അചഞ്ചലസ്നേഹവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും [QE][QS2]എന്റെ നാമംമൂലം അദ്ദേഹത്തിന്റെ കൊമ്പ് ഉയർന്നിരിക്കും. [QE]
25. [QS]അദ്ദേഹത്തിന്റെ കൈ സമുദ്രത്തിന്മേലും [QE][QS2]വലതുകരം നദികളിന്മേലും ഞാൻ സ്ഥാപിക്കും. [QE]
26. [QS]അദ്ദേഹം എന്നോട് ഇപ്രകാരം ഘോഷിക്കും, ‘അവിടന്നാണ് എന്റെ പിതാവ്, [QE][QS2]എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ.’ [QE]
27. [QS]ഞാൻ അദ്ദേഹത്തെ എന്റെ ആദ്യജാതനായി നിയമിക്കും, [QE][QS2]ഭൂമിയിലെ രാജാക്കന്മാരിൽ ഏറ്റവും ഉന്നതനാക്കും. [QE]
28. [QS]അദ്ദേഹത്തോടുള്ള എന്റെ അചഞ്ചലസ്നേഹം ഞാൻ എന്നും നിലനിർത്തും, [QE][QS2]അദ്ദേഹത്തോടുള്ള എന്റെ ഉടമ്പടി ഒരിക്കലും അവസാനിക്കുകയില്ല. [QE]
29. [QS]അദ്ദേഹത്തിന്റെ വംശത്തെ ഞാൻ എന്നെന്നും നിലനിർത്തും, [QE][QS2]അദ്ദേഹത്തിന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും. [QE][PBR]
30. [QS]“അദ്ദേഹത്തിന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും [QE][QS2]എന്റെ നിയമവ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്താൽ, [QE]
31. [QS]അതേ, അവർ എന്റെ ഉത്തരവുകൾ ലംഘിക്കുകയും [QE][QS2]എന്റെ കൽപ്പനകൾ ആചരിക്കുന്നതിൽ പരാജയപ്പെടുകയുംചെയ്താൽ, [QE]
32. [QS]ഞാൻ അവരുടെ പാപങ്ങൾക്ക് വടികൊണ്ടും [QE][QS2]അവരുടെ അതിക്രമങ്ങൾക്ക് ചാട്ടവാർകൊണ്ടും ശിക്ഷിക്കും; [QE]
33. [QS]എങ്കിലും എനിക്ക് അവനോടുള്ള അചഞ്ചലസ്നേഹത്തിന് ഭംഗംവരികയോ [QE][QS2]എന്റെ വിശ്വസ്തത ഞാൻ ഒരിക്കലും ത്യജിക്കുകയോ ഇല്ല. [QE]
34. [QS]ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയോ [QE][QS2]എന്റെ അധരങ്ങൾ ഉച്ചരിച്ച വാക്കുകൾക്കു വ്യത്യാസം വരുത്തുകയോ ചെയ്യുകയില്ല. [QE]
35. [QS]എന്റെ വിശുദ്ധിയിൽ ഞാൻ ഒരിക്കലായി ശപഥംചെയ്തിരിക്കുന്നു; [QE][QS2]ദാവീദിനോടു ഞാൻ വ്യാജം സംസാരിക്കുകയില്ല. [QE]
36. [QS]അദ്ദേഹത്തിന്റെ വംശം ശാശ്വതമായിരിക്കും [QE][QS2]അദ്ദേഹത്തിന്റെ സിംഹാസനം എന്റെമുമ്പാകെ സൂര്യനെപ്പോലെ നിലനിൽക്കും; [QE]
37. [QS]അതു ചന്ദ്രനെപ്പോലെ എന്നെന്നേക്കുമായി സ്ഥാപിക്കപ്പെട്ടിരിക്കും, [QE][QS2]ആകാശത്തിലെ വിശ്വസ്തസാക്ഷിയായിത്തന്നെ.” [QE][QSS]സേലാ.[QSE] [PBR]
38. [QS]എങ്കിലും അവിടന്ന് ഉപേക്ഷിക്കുകയും തള്ളിക്കളയുകയും ചെയ്തിരിക്കുന്നു, [QE][QS2]അങ്ങയുടെ അഭിഷിക്തനോട് കോപാകുലനായിരിക്കുന്നു. [QE]
39. [QS]അങ്ങയുടെ ദാസനോടുള്ള അവിടത്തെ ഉടമ്പടി അങ്ങ് നിരാകരിക്കുകയും [QE][QS2]അദ്ദേഹത്തിന്റെ കിരീടത്തെ നിലത്തിട്ട് മലിനമാക്കുകയും ചെയ്തിരിക്കുന്നു. [QE]
40. [QS]അവിടന്ന് അദ്ദേഹത്തിന്റെ സുരക്ഷാമതിലുകൾക്കെല്ലാം വിള്ളൽവീഴ്ത്തിയിരിക്കുന്നു [QE][QS2]അദ്ദേഹത്തിന്റെ കോട്ടകൾ ഇടിച്ചുനിരത്തിയിരിക്കുന്നു. [QE]
41. [QS]വഴിപോക്കരൊക്കെ അദ്ദേഹത്തെ കൊള്ളയിടുന്നു; [QE][QS2]അയൽവാസികൾക്ക് അദ്ദേഹമൊരു പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു. [QE]
42. [QS]അദ്ദേഹത്തിന്റെ വൈരികളുടെ വലതുകരം അങ്ങ് ഉയർത്തിയിരിക്കുന്നു; [QE][QS2]അദ്ദേഹത്തിന്റെ ശത്രുക്കളെയെല്ലാം അങ്ങ് സന്തുഷ്ടരാക്കിയിരിക്കുന്നു. [QE]
43. [QS]അങ്ങ് അദ്ദേഹത്തിന്റെ വാളിന്റെ വായ്ത്തല മടക്കിയിരിക്കുന്നു [QE][QS2]യുദ്ധത്തിൽ അദ്ദേഹത്തിനൊരു കൈത്താങ്ങ് നൽകിയതുമില്ല. [QE]
44. [QS]അദ്ദേഹത്തിന്റെ മഹത്ത്വത്തിന് അങ്ങ് അറുതിവരുത്തിയിരിക്കുന്നു [QE][QS2]അദ്ദേഹത്തിന്റെ സിംഹാസനം അവിടന്ന് മറിച്ചുകളഞ്ഞിരിക്കുന്നു. [QE]
45. [QS]അദ്ദേഹത്തിന്റെ യൗവനകാലം അങ്ങ് വെട്ടിച്ചുരുക്കിയിരിക്കുന്നു; [QE][QS2]ലജ്ജയുടെ കുപ്പായംകൊണ്ട് അങ്ങ് അദ്ദേഹത്തെ മൂടിയിരിക്കുന്നു. [QE][QSS]സേലാ.[QSE] [PBR]
46. [QS]ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നേക്കും മറഞ്ഞിരിക്കുമോ? [QE][QS2]അവിടത്തെ ക്രോധം എത്രകാലത്തേക്ക് അഗ്നിപോലെ ജ്വലിക്കും? [QE]
47. [QS]എന്റെ ആയുഷ്കാലം എത്രക്ഷണികമെന്ന് ഓർക്കണമേ [QE][QS2]കാരണം, മനുഷ്യവംശത്തിന്റെ സൃഷ്ടി എത്ര നിരർഥകം! [QE]
48. [QS]മരണം കാണാതെ ജീവിക്കാൻ ആർക്കാണു കഴിയുക? [QE][QS2]പാതാളത്തിന്റെ ശക്തിയിൽനിന്നു രക്ഷപ്പെടാൻ ആർക്കാണു കഴിയുക? [QE][QSS]സേലാ.[QSE]
49. [QS]കർത്താവേ, അവിടത്തെ വിശ്വസ്തതയിൽ ദാവീദിനോട് ശപഥംചെയ്ത, [QE][QS2]അവിടത്തെ അചഞ്ചലമായ മുൻകാലസ്നേഹം എവിടെ? [QE]
50. [QS]കർത്താവേ, അങ്ങയുടെ ദാസൻ[§ അഥവാ, അങ്ങയുടെ സേവകർ ] എത്രത്തോളം നിന്ദിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർക്കണമേ, [QE][QS2]സകലരാഷ്ട്രങ്ങളുടെയും പരിഹാസം ഞാൻ എന്റെ ഹൃദയത്തിൽ വഹിക്കുന്നു, [QE]
51. [QS]യഹോവേ, അങ്ങയുടെ ശത്രുക്കളാണെന്നെ പരിഹസിക്കുന്നത്, [QE][QS2]അവിടത്തെ അഭിഷിക്തന്റെ ഓരോ ചുവടുവെപ്പും അവർ നിന്ദിക്കുന്നു. [QE][PBR] [PBR]
52. [QS]യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ! [QE][QCS]ആമേൻ, ആമേൻ. [QCE]