1. [QS]യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും; [QE][QS2]അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും. [QE]
2. [QS]ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും; [QE][QS2]അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും. [QE][PBR]
3. [QS]എന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടുന്നു; [QE][QS2]അവർ തിരുമുമ്പാകെ കാലിടറിവീണു നശിക്കുന്നു. [QE]
4. [QS]കാരണം അവിടന്ന് എനിക്കുവേണ്ടി ന്യായവും വ്യവഹാരവും നടത്തിയിരിക്കുന്നു, [QE][QS2]അവിടന്ന് സിംഹാസനസ്ഥനായി നീതിയോടെ ന്യായംവിധിക്കുന്നു. [QE]
5. [QS]അവിടന്ന് ജനതകളെ ശകാരിക്കുകയും ദുഷ്ടരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു; [QE][QS2]അവിടന്ന് അവരുടെ നാമം എന്നെന്നേക്കുമായി മായിച്ചുകളഞ്ഞിരിക്കുന്നു. [QE]
6. [QS]അന്തമില്ലാത്ത അനർഥങ്ങൾനിമിത്തം ശത്രുക്കൾ തകർക്കപ്പെട്ടിരിക്കുന്നു, [QE][QS2]അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനംചെയ്തിരിക്കുന്നു; [QE][QS2]അവരുടെ ഓർമകൾപോലും മാഞ്ഞുപോയിരിക്കുന്നു. [QE][PBR]
7. [QS]യഹോവ എന്നേക്കും വാഴുന്നു; [QE][QS2]അവിടന്ന് ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു. [QE]
8. [QS]അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും; [QE][QS2]ജനതകളെ നേരോടെ ന്യായപാലനംചെയ്യും. [QE]
9. [QS]യഹോവ പീഡിതർക്കൊരു അഭയസ്ഥാനം, [QE][QS2]ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട. [QE]
10. [QS]അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു, [QE][QS2]യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ. [QE][PBR]
11. [QS]സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക; [QE][QS2]അവിടത്തെ പ്രവൃത്തികൾ ജനതകൾക്കിടയിൽ ഘോഷിക്കുക. [QE]
12. [QS]കാരണം, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടന്ന് പീഡിതരെ ഓർക്കുന്നു; [QE][QS2]അവരുടെ നിലവിളി അവിടന്ന് അവഗണിക്കുന്നതുമില്ല. [QE][PBR]
13. [QS]യഹോവേ, എന്റെ ശത്രുക്കൾ എന്നെ ദ്രോഹിക്കുന്നത് എങ്ങനെയെന്ന് കാണണമേ! [QE][QS2]എന്നോട് കരുണതോന്നി, മരണകവാടത്തിൽനിന്ന് എന്നെ ഉദ്ധരിക്കണമേ, [QE]
14. [QS]സീയോൻപുത്രിയുടെ കവാടത്തിൽ [QE][QS2]ഞാൻ അവിടത്തെ സ്തുതി ഘോഷിക്കും; [QE][QS2]ഞാൻ അങ്ങയുടെ രക്ഷയിൽ ആനന്ദിക്കും. [QE][PBR]
15. [QS]രാഷ്ട്രങ്ങൾ അവർ കുഴിച്ച കുഴിയിൽത്തന്നെ വീണിരിക്കുന്നു; [QE][QS2]അവരുടെ കാൽപ്പാദങ്ങൾ അവർ വിരിച്ച വലയിൽത്തന്നെ കുടുങ്ങിയിരിക്കുന്നു. [QE]
16. [QS]യഹോവ അവിടത്തെ നീതിനിർവഹണത്തിൽ പ്രസിദ്ധനായിരിക്കുന്നു; [QE][QS2]ദുഷ്ടർ അവരുടെ കൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിപ്പോയിരിക്കുന്നു. തന്ത്രിനാദം.[† ഈ വാക്കിന്റെ അർഥം വ്യക്തമല്ല. ][QE][QSS]സേലാ.[QSE]
17. [QS]ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു, [QE][QS2]ദൈവത്തെ മറക്കുന്ന രാഷ്ട്രങ്ങളുടെ അന്ത്യവും അങ്ങനെതന്നെ. [QE]
18. [QS]എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല; [QE][QS2]പീഡിതരുടെ പ്രത്യാശ എന്നേക്കും നശിച്ചുപോകുകയില്ല. [QE][PBR]
19. [QS]യഹോവേ, എഴുന്നേൽക്കണമേ, മർത്യർ വിജയഭേരി മുഴക്കാതിരിക്കട്ടെ; [QE][QS2]ജനതകൾ തിരുമുമ്പാകെ ന്യായവിധിക്കു വിധേയരാകട്ടെ. [QE]
20. [QS]യഹോവേ, ഭീതിയാൽ അവരെ തകർക്കണമേ, [QE][QS2]തങ്ങൾ വെറും മനുഷ്യരെന്ന് രാഷ്ട്രങ്ങൾ മനസ്സിലാക്കട്ടെ. [QE][QSS]സേലാ.[QSE]