3. {#3നാലാംപുസ്തകം [BR]സങ്കീർത്തനങ്ങൾ 90–106 }[PS]*ദൈവപുരുഷനായ മോശയുടെ ഒരു പ്രാർഥന. *[PE][QS]കർത്താവേ, തലമുറതലമുറയായി [QE][QS2]അവിടന്ന് ഞങ്ങളുടെ നിവാസസ്ഥാനമായിരിക്കുന്നു. [QE]
2. [QS]പർവതങ്ങൾ ജനിക്കുന്നതിനും [QE][QS2]ഈ ഭൂമിക്കും പ്രപഞ്ചത്തിനും ജന്മംനൽകുന്നതിനും മുമ്പുതന്നെ, [QE][QS2]അനന്തതമുതൽ അനന്തതവരെ അവിടന്ന് ദൈവം ആകുന്നു. [QE][PBR]
3. [QS]“മർത്യരേ, പൊടിയിലേക്ക് മടങ്ങുക,” എന്നു കൽപ്പിച്ചുകൊണ്ട്, [QE][QS2]അങ്ങ് മനുഷ്യരെ പൊടിയിലേക്ക് തിരികെ അയയ്ക്കുന്നു. [QE]
4. [QS]ആയിരം വർഷം അങ്ങയുടെ ദൃഷ്ടിയിൽ [QE][QS2]ഇപ്പോൾ കഴിഞ്ഞുപോയ ഒരു ദിവസംപോലെയോ [QE][QS2]രാത്രിയിലെ ഒരു യാമംപോലെയോ ആകുന്നു. [QE]
5. [QS]പ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്ന പുല്ലുപോലെ [QE][QS2]അങ്ങ് മനുഷ്യരെ പ്രളയത്തിലെന്നപോലെ മരണനിദ്രയിലേക്ക് ഒഴുക്കിക്കളയുന്നു. [QE]
6. [QS]രാവിലെ അതു മുളച്ച് വളർന്നുനിൽക്കുന്നു, [QE][QS2]എന്നാൽ വൈകുന്നേരം അതു വാടിക്കരിഞ്ഞുപോകുന്നു. [QE][PBR]
7. [QS]അവിടത്തെ കോപത്താൽ ഞങ്ങൾ ദഹിച്ചുപോകുകയും [QE][QS2]അവിടത്തെ ക്രോധത്താൽ ഞങ്ങൾ പരിഭ്രാന്തരായിത്തീരുകയുംചെയ്യുന്നു. [QE]
8. [QS]അവിടന്ന് ഞങ്ങളുടെ അകൃത്യങ്ങളെ അങ്ങയുടെമുന്നിലും [QE][QS2]ഞങ്ങളുടെ രഹസ്യപാപങ്ങളെ തിരുമുഖപ്രഭയിലും വെച്ചിരിക്കുന്നു. [QE]
9. [QS]ഞങ്ങളുടെ ദിവസങ്ങളെല്ലാം അവിടത്തെ ക്രോധത്തിൻകീഴിൽ കഴിഞ്ഞുപോകുന്നു; [QE][QS2]ഞങ്ങളുടെ വർഷങ്ങൾ ഒരു വിലാപത്തോടെ അവസാനിപ്പിക്കുന്നു. [QE]
10. [QS]ഞങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം എഴുപതുവർഷം, [QE][QS2]കരുത്തുള്ളവരാണെങ്കിൽ അത് എൺപതുവരെ; [QE][QS]എന്നാൽ അതിന്റെ പ്രതാപമേറിയ വർഷങ്ങൾ കഷ്ടതയും സങ്കടവുമത്രേ, [QE][QS2]അതു വേഗം കഴിയുകയും ഞങ്ങൾ പറന്നുപോകുകയുംചെയ്യുന്നു. [QE]
11. [QS]അങ്ങയുടെ കോപത്തിന്റെ ശക്തി മനസ്സിലാക്കാൻ ആർക്കാണു കഴിയുക? [QE][QS2]അങ്ങയുടെ ക്രോധം അവിടത്തോട് ഞങ്ങൾക്കുണ്ടായിരിക്കേണ്ട ഭയത്തിനനുസൃതമാണല്ലോ. [QE]
12. [QS]ഞങ്ങൾക്കു ജ്ഞാനമുള്ളൊരു ഹൃദയം ലഭിക്കുന്നതിനുവേണ്ടി, [QE][QS2]ഞങ്ങളുടെ ദിനങ്ങൾ എണ്ണുന്നതിന് ഞങ്ങളെ അഭ്യസിപ്പിക്കണമേ. [QE][PBR]
13. [QS]യഹോവേ, കനിയണമേ! അങ്ങ് എത്രത്തോളം താമസിക്കും? [QE][QS2]അവിടത്തെ സേവകരോട് കനിവു തോന്നണമേ. [QE]
14. [QS]അവിടത്തെ അചഞ്ചലസ്നേഹത്താൽ ഓരോ പ്രഭാതവും ഞങ്ങൾക്കു തൃപ്തികരമാക്കണമേ, [QE][QS2]അപ്പോൾ എല്ലാ ദിവസവും ഞങ്ങൾക്ക് ആനന്ദഗാനങ്ങൾ ആലപിച്ച് ആഹ്ലാദിക്കാൻ കഴിയും. [QE]
15. [QS]അവിടന്ന് ഞങ്ങളെ ദുരിതമനുഭവിക്കാൻ അനുവദിച്ച നാളുകൾക്കും [QE][QS2]ഞങ്ങൾ കഷ്ടമനുഭവിച്ച വർഷങ്ങൾക്കും അനുസൃതമായി ഞങ്ങളെ ആനന്ദിപ്പിക്കണമേ. [QE]
16. [QS]അങ്ങയുടെ പ്രവൃത്തികൾ അങ്ങയുടെ സേവകർക്കും [QE][QS2]അങ്ങയുടെ മഹത്ത്വം അവരുടെ മക്കൾക്കും വെളിപ്പെടുമാറാകട്ടെ. [QE][PBR]
17. [QS]ഞങ്ങളുടെ ദൈവമായ കർത്താവിന്റെ കാരുണ്യം[* അഥവാ, സൗന്ദര്യം ] ഞങ്ങളുടെമേൽ ഉണ്ടായിരിക്കുമാറാകട്ടെ; [QE][QS2]ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ— [QE][QS2]അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ. [QE]