സത്യവേദപുസ്തകം

തുറന്ന് സമകാലിക പതിപ്പ് (OCV)
സങ്കീർത്തനങ്ങൾ
1. [QS]അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ [QE][QS2]സർവശക്തന്റെ തണലിൽ വിശ്രമിക്കും. [QE]
2. [QS]ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും [QE][QS2]ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും. [QE][PBR]
3. [QS]അവിടന്നു നിശ്ചയമായും നിന്നെ [QE][QS2]വേട്ടക്കാരുടെ കെണിയിൽനിന്നും [QE][QS2]മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും. [QE]
4. [QS]തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും, [QE][QS2]അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും; [QE][QS2]അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും. [QE]
5. [QS]രാത്രിയുടെ ഭീകരതയോ [QE][QS2]പകലിൽ ചീറിപ്പായുന്ന അസ്ത്രമോ [QE]
6. [QS]ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ [QE][QS2]നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല. [QE]
7. [QS]നിന്റെ വശത്ത് ആയിരംപേരും [QE][QS2]നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും. [QE][QS2]എങ്കിലും അതു നിന്നോട് അടുക്കുകയില്ല. [QE]
8. [QS]നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും [QE][QS2]ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും. [QE][PBR]
9. [QS]യഹോവയെ നിന്റെ സങ്കേതവും [QE][QS2]അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ, [QE]
10. [QS]ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല, [QE][QS2]ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല. [QE]
11. [QS]കാരണം അവിടന്ന് തന്റെ ദൂതന്മാരോട് [QE][QS2]നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും; [QE]
12. [QS]അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ [QE][QS2]നിന്നെ അവരുടെ കരങ്ങളിലേന്തും. [QE]
13. [QS]സിംഹത്തെയും അണലിയെയും നീ ചതയ്ക്കും; [QE][QS2]സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും. [QE][PBR]
14. [QS]അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും; [QE][QS2]എന്റെ നാമത്തിൽ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും. [QE]
15. [QS]അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും; [QE][QS2]കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും, [QE][QS2]ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും. [QE]
16. [QS]ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും [QE][QS2]എന്റെ രക്ഷ ഞാൻ അവർക്കു കാണിച്ചുകൊടുക്കും.” [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 91 / 150
1 അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ സർവശക്തന്റെ തണലിൽ വിശ്രമിക്കും. 2 ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും. 3 അവിടന്നു നിശ്ചയമായും നിന്നെ വേട്ടക്കാരുടെ കെണിയിൽനിന്നും മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും. 4 തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും, അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും; അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും. 5 രാത്രിയുടെ ഭീകരതയോ പകലിൽ ചീറിപ്പായുന്ന അസ്ത്രമോ 6 ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല. 7 നിന്റെ വശത്ത് ആയിരംപേരും നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും. എങ്കിലും അതു നിന്നോട് അടുക്കുകയില്ല. 8 നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും. 9 യഹോവയെ നിന്റെ സങ്കേതവും അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ, 10 ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല, ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല. 11 കാരണം അവിടന്ന് തന്റെ ദൂതന്മാരോട് നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും; 12 അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ നിന്നെ അവരുടെ കരങ്ങളിലേന്തും. 13 സിംഹത്തെയും അണലിയെയും നീ ചതയ്ക്കും; സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും. 14 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും; എന്റെ നാമത്തിൽ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും. 15 അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും; കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും, ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും. 16 ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും എന്റെ രക്ഷ ഞാൻ അവർക്കു കാണിച്ചുകൊടുക്കും.”
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 91 / 150
×

Alert

×

Malayalam Letters Keypad References