1. [QS]യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, [QE][QS2]പ്രതികാരത്തിന്റെ ദൈവമേ, പ്രകാശം പരത്തണമേ. [QE]
2. [QS]ഭൂമിയുടെ ന്യായാധിപതിയേ, എഴുന്നേൽക്കണമേ; [QE][QS2]അഹങ്കാരികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകണമേ. [QE]
3. [QS]ദുഷ്ടർ ഇനിയും എത്രനാൾ, യഹോവേ, [QE][QS2]ദുഷ്ടർ എത്രനാൾ തിമിർത്താഹ്ലാദിക്കും? [QE][PBR]
4. [QS]അഹന്തനിറഞ്ഞ വാക്കുകൾ അവർ ഉരുവിടുന്നു; [QE][QS2]അധർമികൾ എല്ലാവരും വമ്പുപറയുന്നു. [QE]
5. [QS]യഹോവേ, അവിടത്തെ ജനത്തെ അവർ ഞെരിച്ചമർത്തുന്നു; [QE][QS2]അങ്ങയുടെ അവകാശത്തെ അവർ പീഡിപ്പിക്കുന്നു. [QE]
6. [QS]വിധവകളെയും പ്രവാസികളെയും അവർ കൊന്നൊടുക്കുന്നു; [QE][QS2]അനാഥരെ അവർ വധിക്കുന്നു. [QE]
7. [QS]അവർ ഇപ്രകാരം പറയുന്നു, “യഹോവ കാണുന്നില്ല; [QE][QS2]യാക്കോബിന്റെ ദൈവം ഗൗനിക്കുന്നില്ല.” [QE][PBR]
8. [QS]ജനങ്ങൾക്കിടയിലെ വിവേകശൂന്യരായ മനുഷ്യാ, കരുതിയിരിക്കുക; [QE][QS2]ഭോഷരേ, നിങ്ങൾക്കിനി എന്നാണ് ജ്ഞാനമുദിക്കുക? [QE]
9. [QS]കാതുകൾ വെച്ചുപിടിപ്പിച്ചവൻ കേൾക്കാതിരിക്കുമോ? [QE][QS2]കണ്ണുകൾ രൂപപ്പെടുത്തിയവൻ കാണാതെവരുമോ? [QE]
10. [QS]രാഷ്ട്രങ്ങളെ വരുതിയിൽ നിറുത്തിയവൻ ശിക്ഷിക്കാതിരിക്കുമോ? [QE][QS2]മനുഷ്യവംശത്തെ അഭ്യസിപ്പിക്കുന്നവന് പരിജ്ഞാനം കുറവെന്നുവരുമോ? [QE]
11. [QS]മനുഷ്യരുടെ വിചാരങ്ങളെല്ലാം യഹോവ അറിയുന്നു; [QE][QS2]അവ വ്യർഥമെന്ന് അവിടന്ന് അറിയുന്നു. [QE][PBR]
12. [QS]യഹോവേ, അവിടന്ന് ശിക്ഷിക്കുന്നവർ അനുഗൃഹീതർ, [QE][QS2]അങ്ങയുടെ ന്യായപ്രമാണത്തിൽനിന്ന് അവിടന്ന് പഠിപ്പിക്കുന്നവർതന്നെ. [QE]
13. [QS]അവിടന്ന് അവർക്ക് ദുരിതദിനങ്ങളിൽ സ്വസ്ഥത നൽകുന്നു, [QE][QS2]ദുഷ്ടർക്കുവേണ്ടി ഒരു കുഴി കുഴിക്കപ്പെടുന്നതുവരെ. [QE]
14. [QS]കാരണം യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; [QE][QS2]അവിടന്ന് തന്റെ അവകാശത്തെ ഉപേക്ഷിക്കുകയുമില്ല. [QE]
15. [QS]ന്യായവിധി വീണ്ടും നീതിയിൽ അധിഷ്ഠിതമായിരിക്കും [QE][QS2]ഹൃദയപരമാർഥികൾ എല്ലാവരും അത് പിൻതുടരും. [QE][PBR]
16. [QS]ദുഷ്ടരെ നേരിടുന്നതിനായി ആരാണ് എനിക്കുവേണ്ടി എഴുന്നേൽക്കുന്നത്? [QE][QS2]ആര് എനിക്കുവേണ്ടി അധർമികളോട് എതിർത്തുനിൽക്കും? [QE]
17. [QS]യഹോവ എനിക്ക് സഹായി ആയിരുന്നില്ലെങ്കിൽ, [QE][QS2]ഞാൻ അതിവേഗത്തിൽ മരണത്തിന്റെ നിശ്ശബ്ദതയിൽ പാർക്കുമായിരുന്നു. [QE]
18. [QS]“എന്റെ കാൽ വഴുതുന്നു,” എന്നു ഞാൻ പറഞ്ഞപ്പോൾ, [QE][QS2]യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് തുണയായിരുന്നു. [QE]
19. [QS]എന്റെയുള്ളിൽ ആകുലതകൾ വർധിച്ചപ്പോൾ, [QE][QS2]അവിടത്തെ സാന്ത്വനം എന്റെ പ്രാണന് ആനന്ദം നൽകി. [QE][PBR]
20. [QS]അഴിമതിനിറഞ്ഞ സിംഹാസനവുമായി അങ്ങേക്ക് സഖ്യമുണ്ടാകുമോ— [QE][QS2]ഉത്തരവുകളിലൂടെ ദുരന്തം വരുത്തുന്ന സിംഹാസനത്തോടുതന്നെ? [QE]
21. [QS]അവർ നീതിനിഷ്ഠർക്കെതിരേ ഒത്തുചേർന്ന് [QE][QS2]നിരപരാധികളെ മരണത്തിന് വിധിക്കുന്നു. [QE]
22. [QS]എന്നാൽ യഹോവ എന്റെ ഉറപ്പുള്ള കോട്ടയായിത്തീർന്നിരിക്കുന്നു, [QE][QS2]അവിടന്ന് എന്റെ ദൈവം, ഞാൻ അഭയംതേടുന്ന പാറയും. [QE]
23. [QS]അവിടന്ന് അവരുടെ പാപങ്ങൾക്കു തക്ക പ്രതികാരംചെയ്യും [QE][QS2]അവരുടെ ദുഷ്പ്രവൃത്തികൾമൂലം അവരെ നശിപ്പിക്കും; [QE][QS2]നമ്മുടെ ദൈവമായ യഹോവ അവരെ തകർത്തുകളയും. [QE]