സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഉത്തമ ഗീതം
1. [QS]രാത്രിമുഴുവനും എന്റെ കിടക്കയിൽ [QE][QS2]ഞാൻ എന്റെ പ്രാണപ്രിയനെ അതിയായി ആഗ്രഹിച്ചു; [QE][QS2]ഞാൻ അതിയായി ആഗ്രഹിച്ചു, എന്നാൽ അവൻ വന്നുചേർന്നില്ല. [QE]
2. [QS]ഞാൻ ഇപ്പോൾ എഴുന്നേറ്റ് നഗരത്തിലേക്കുപോകും, [QE][QS2]അതിന്റെ വീഥികളിലും ചത്വരങ്ങളിലും ചുറ്റിനടന്ന്, [QE][QS]ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിക്കും. [QE][QS2]അങ്ങനെ ഞാൻ അവനെ അന്വേഷിച്ചു, എന്നാൽ കണ്ടെത്തിയില്ലാതാനും. [QE]
3. [QS]നഗരവീഥികളിൽ റോന്തുചുറ്റുന്ന [QE][QS2]കാവൽഭടന്മാർ എന്നെ കണ്ടുമുട്ടി. [QE][QS2]“എന്റെ പ്രാണപ്രിയനെ നിങ്ങൾ കണ്ടുവോ?” എന്നു ഞാൻ അവരോട് അന്വേഷിച്ചു. [QE]
4. [QS]ഞാൻ അവരെ കടന്നുപോയതേയുള്ളൂ ഉടനെതന്നെ [QE][QS2]ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടെത്തി. [QE][QS]ഞാൻ അവനെ പോകാൻ അനുവദിക്കാതെ മുറുകെപ്പിടിച്ചു [QE][QS2]അങ്ങനെ ഞാൻ അവനെ എന്റെ മാതൃഭവനത്തിലേക്കു കൊണ്ടുവന്നു, [QE][QS2]എന്നെ ഉദരത്തിൽ വഹിച്ച അമ്മയുടെ ശയനമുറിയിലേക്കുതന്നെ. [QE]
5. [QS]ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും [QE][QS2]മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക: [QE][QS]അനുയോജ്യസമയം വരുംവരെ [QE][QS2]പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്. [QE][PBR]
6. [QS]മീറയും കുന്തിരിക്കവും [QE][QS2]വ്യാപാരിയുടെ സകലവിധ സുഗന്ധദ്രവ്യങ്ങളുംകൊണ്ട്, [QE][QS]പരിമളം പരത്തുന്ന പുകത്തൂണുപോലെ [QE][QS2]മരുഭൂമിയിൽനിന്നും കയറിവരുന്നോരിവനാരാണ്? [QE]
7. [QS]നോക്കൂ, അത് ശലോമോന്റെ പല്ലക്കുതന്നെ, [QE][QS2]ഇസ്രായേലിന്റെ സൈനികവീരന്മാരായിരിക്കുന്ന [QE][QS2]അറുപതു ശ്രേഷ്ഠർ അതിന് അകമ്പടിസേവിക്കുന്നു. [QE]
8. [QS]അവരെല്ലാവരും വാളേന്തിയവരാണ്, [QE][QS2]എല്ലാവരും യുദ്ധത്തിൽ സമർഥരുമാണ്, [QE][QS]ഓരോരുത്തരും രാത്രിയിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് [QE][QS2]തങ്ങളുടെ വശങ്ങളിൽ വാൾ ധരിച്ചിരിക്കുന്നു. [QE]
9. [QS]ശലോമോൻരാജാവ് തനിക്കായിത്തന്നെ നിർമിച്ച പല്ലക്ക്; [QE][QS2]ലെബാനോനിൽനിന്ന് ഇറക്കുമതിചെയ്ത മരംകൊണ്ടുതന്നെ അതു നിർമിച്ചു. [QE]
10. [QS]അതിന്റെ തൂണുകൾ വെള്ളികൊണ്ടും [QE][QS2]നടുവിരിപ്പ് തങ്കംകൊണ്ടും പണിതിരിക്കുന്നു. [QE][QS]അതിന്റെ ഇരിപ്പിടം ഊതവർണവുംകൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു, [QE][QS2]അതിന്റെ ഉള്ളറകൾ ജെറുശലേം പുത്രിമാർ [QE][QS]തങ്ങളുടെ പ്രേമം ചേർത്തിണക്കി അലങ്കരിച്ചിരിക്കുന്നു. [QE]
2. [QS2]സീയോൻ പുത്രിമാരേ, പുറത്തുവന്നു കാണുക. [QE][QS]കിരീടമണിഞ്ഞ ശലോമോൻ രാജാവിനെ കാണുക, [QE][QS2]അദ്ദേഹത്തിന്റെ വിവാഹനാളിൽ, [QE][QS]തന്റെ ഹൃദയം ആനന്ദത്തിലായ സുദിനത്തിൽ, [QE][QS2]തന്റെ അമ്മ അണിയിച്ച കിരീടത്തോടൊപ്പം കാണുക. [QE]
മൊത്തമായ 8 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 3 / 8
1 2 3 4 5 6 7 8
1 രാത്രിമുഴുവനും എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അതിയായി ആഗ്രഹിച്ചു; ഞാൻ അതിയായി ആഗ്രഹിച്ചു, എന്നാൽ അവൻ വന്നുചേർന്നില്ല. 2 ഞാൻ ഇപ്പോൾ എഴുന്നേറ്റ് നഗരത്തിലേക്കുപോകും, അതിന്റെ വീഥികളിലും ചത്വരങ്ങളിലും ചുറ്റിനടന്ന്, ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിക്കും. അങ്ങനെ ഞാൻ അവനെ അന്വേഷിച്ചു, എന്നാൽ കണ്ടെത്തിയില്ലാതാനും. 3 നഗരവീഥികളിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ എന്നെ കണ്ടുമുട്ടി. “എന്റെ പ്രാണപ്രിയനെ നിങ്ങൾ കണ്ടുവോ?” എന്നു ഞാൻ അവരോട് അന്വേഷിച്ചു. 4 ഞാൻ അവരെ കടന്നുപോയതേയുള്ളൂ ഉടനെതന്നെ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടെത്തി. ഞാൻ അവനെ പോകാൻ അനുവദിക്കാതെ മുറുകെപ്പിടിച്ചു അങ്ങനെ ഞാൻ അവനെ എന്റെ മാതൃഭവനത്തിലേക്കു കൊണ്ടുവന്നു, എന്നെ ഉദരത്തിൽ വഹിച്ച അമ്മയുടെ ശയനമുറിയിലേക്കുതന്നെ. 5 ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്. 6 മീറയും കുന്തിരിക്കവും വ്യാപാരിയുടെ സകലവിധ സുഗന്ധദ്രവ്യങ്ങളുംകൊണ്ട്, പരിമളം പരത്തുന്ന പുകത്തൂണുപോലെ മരുഭൂമിയിൽനിന്നും കയറിവരുന്നോരിവനാരാണ്? 7 നോക്കൂ, അത് ശലോമോന്റെ പല്ലക്കുതന്നെ, ഇസ്രായേലിന്റെ സൈനികവീരന്മാരായിരിക്കുന്ന അറുപതു ശ്രേഷ്ഠർ അതിന് അകമ്പടിസേവിക്കുന്നു. 8 അവരെല്ലാവരും വാളേന്തിയവരാണ്, എല്ലാവരും യുദ്ധത്തിൽ സമർഥരുമാണ്, ഓരോരുത്തരും രാത്രിയിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് തങ്ങളുടെ വശങ്ങളിൽ വാൾ ധരിച്ചിരിക്കുന്നു. 9 ശലോമോൻരാജാവ് തനിക്കായിത്തന്നെ നിർമിച്ച പല്ലക്ക്; ലെബാനോനിൽനിന്ന് ഇറക്കുമതിചെയ്ത മരംകൊണ്ടുതന്നെ അതു നിർമിച്ചു. 10 അതിന്റെ തൂണുകൾ വെള്ളികൊണ്ടും നടുവിരിപ്പ് തങ്കംകൊണ്ടും പണിതിരിക്കുന്നു. അതിന്റെ ഇരിപ്പിടം ഊതവർണവുംകൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു, അതിന്റെ ഉള്ളറകൾ ജെറുശലേം പുത്രിമാർ തങ്ങളുടെ പ്രേമം ചേർത്തിണക്കി അലങ്കരിച്ചിരിക്കുന്നു. 2 സീയോൻ പുത്രിമാരേ, പുറത്തുവന്നു കാണുക. കിരീടമണിഞ്ഞ ശലോമോൻ രാജാവിനെ കാണുക, അദ്ദേഹത്തിന്റെ വിവാഹനാളിൽ, തന്റെ ഹൃദയം ആനന്ദത്തിലായ സുദിനത്തിൽ, തന്റെ അമ്മ അണിയിച്ച കിരീടത്തോടൊപ്പം കാണുക.
മൊത്തമായ 8 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 3 / 8
1 2 3 4 5 6 7 8
×

Alert

×

Malayalam Letters Keypad References