1. {യുവാവ് } [QS]എന്റെ പ്രിയേ! നീ എത്ര സുന്ദരി! [QE][QS2]നീ സുന്ദരിതന്നെ! [QE][QS2]നിന്റെ മൂടുപടത്തിനുള്ളിലെ നിന്റെ നയനങ്ങൾ പ്രാവുകളാണ്. [QE][QS]ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന [QE][QS2]കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ. [QE]
2. [QS]ഇപ്പോൾ രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന [QE][QS2]ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ. [QE][QS]അവയെല്ലാം ഇണക്കുട്ടികൾ; [QE][QS2]ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല. [QE]
3. [QS]നിന്റെ ചുണ്ടുകൾ കടുംചെമപ്പു ചരടിനുതുല്യം; [QE][QS2]നിന്റെ വായ് മനോഹരമാകുന്നു. [QE][QS]മൂടുപടത്തിനുള്ളിൽ നിന്റെ കവിൾത്തടങ്ങൾ [QE][QS2]മാതളപ്പഴത്തിന്റെ പകുതിപോലെയാണ്. [QE]
4. [QS]നിന്റെ കഴുത്ത് അതികമനീയമായി നിർമിച്ച[* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ] [QE][QS2]ദാവീദിൻ ഗോപുരംപോലെയാണ്. [QE][QS]അതിൽ ഒരായിരം പരിചകൾ തൂങ്ങിയാടുന്നു, [QE][QS2]അവയെല്ലാം പോർവീരരുടെ പരിചകൾതന്നെ. [QE]
5. [QS]നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം, [QE][QS2]ശോശന്നച്ചെടികൾക്കിടയിൽ മേയുന്ന [QE][QS2]ഇരട്ടപിറന്ന കലമാനുകൾക്കു സമം. [QE]
6. [QS]പകൽ പുലർന്ന് [QE][QS2]നിഴലുകൾ മായുന്നതുവരെ, [QE][QS]ഞാൻ മീറയുള്ള പർവതത്തിലേക്കും [QE][QS2]കുന്തിരിക്കക്കുന്നിലേക്കും പോകും. [QE]
7. [QS]എന്റെ പ്രിയേ, നീ സർവാംഗസുന്ദരിതന്നെ; [QE][QS2]നിന്നിലൊരു ന്യൂനതയുമില്ല. [QE][PBR]
8. [QS]എന്റെ മണവാട്ടീ, ലെബാനോനിൽനിന്ന് എന്റെകൂടെ വരിക, [QE][QS2]ലെബാനോനിൽനിന്ന് എന്റെകൂടെ വരിക. [QE][QS]അമാനാ പർവതശൃംഗത്തിൽനിന്ന് [QE][QS2]സെനീറിന്റെയും ഹെർമോന്റെയും ശൃംഗത്തിൽനിന്ന് [QE][QS]സിംഹങ്ങളുടെ ഗുഹകളിൽനിന്ന് [QE][QS2]പുള്ളിപ്പുലികൾ വിഹരിക്കുന്ന പർവതനിരകളിൽനിന്നുംതന്നെ ഇറങ്ങിവാ. [QE]
9. [QS]എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു; [QE][QS2]നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു; [QE][QS]നിന്റെ കണ്ണുകളുടെ ഒരു നോട്ടംകൊണ്ടും [QE][QS2]നിന്റെ ഹാരത്തിലെ ഒരു രത്നമണികൊണ്ടുംതന്നെ. [QE]
10. [QS]എന്റെ സഹോദരീ, എന്റെ കാന്തേ, നിൻപ്രേമം എത്ര ആനന്ദദായകം, [QE][QS2]നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആസ്വാദ്യകരം. [QE][QS]നിന്റെ സുഗന്ധലേപനസൗരഭ്യം [QE][QS2]മറ്റ് ഏതു പരിമളക്കൂട്ടിനെക്കാളും അതിസുരഭിലം! [QE]
11. [QS]എന്റെ കാന്തേ, നിന്റെ ചുണ്ടുകൾ തേനടപോലെ മാധുര്യമേറിയത്; [QE][QS2]നിന്റെ നാവിൻകീഴിൽ പാലും തേനുമുണ്ട്. [QE][QS]നിന്റെ വസ്ത്രാഞ്ചലസൗരഭ്യം [QE][QS2]ലെബാനോനിലെ പരിമളത്തിനു സമം. [QE]
12. [QS]എന്റെ സഹോദരീ, എന്റെ കാന്തേ, നീ കെട്ടിയടച്ച ഒരു ഉദ്യാനം; [QE][QS2]അടച്ചുറപ്പാക്കപ്പെട്ട ഒരു നീരുറവയാണ്, മുദ്രാങ്കിതമായ ഒരു ജലധാരയും. [QE]
13. [QS]നിന്റെ ചെടികൾ [QE][QS2]വിശിഷ്ട ഫലവർഗങ്ങൾ നിറഞ്ഞ മാതളത്തോട്ടം, [QE][QS2]മൈലാഞ്ചിയും ജടാമാഞ്ചിയും[† മലകളിൽ വളരുന്ന ഒരു സുഗന്ധസസ്യം. ] അവിടെയുണ്ട്. [QE]
2. [QS2]ജടാമാഞ്ചിയും കുങ്കുമവും [QE][QS2]വയമ്പും ലവംഗവും [QE][QS2]മീറയും ചന്ദനവും [QE][QS2]എല്ലാത്തരം സുഗന്ധവൃക്ഷങ്ങളും [QE][QS2]മേൽത്തരമായ എല്ലാത്തരം സുഗന്ധവർഗങ്ങളുംതന്നെ. [QE]
15. [QS]നീ[‡ അഥവാ, ഞാൻ ] ഒരു ഉദ്യാനജലധാരയാണ്, [QE][QS2]ലെബാനോൻ പർവതസാനുക്കളിൽനിന്ന് ഒഴുകിയെത്തുന്ന [QE][QS2]തെളിനീരിന്റെ സംഭരണിയാണു നീ. [QE]
16. {യുവതി } [QS]വടക്കൻകാറ്റേ, ഉണരൂ, [QE][QS2]തെക്കൻകാറ്റേ, വരിക! [QE][QS]അതിന്റെ പരിമളം എല്ലായിടത്തും പരത്തുന്നതിനായി, [QE][QS2]എന്റെ തോട്ടത്തിൽ വീശുക. [QE][QS]എന്റെ പ്രിയൻ തന്റെ ഉദ്യാനത്തിലേക്കു വരട്ടെ, [QE][QS2]അതിലെ വിശിഷ്ടഫലങ്ങൾ ആസ്വദിക്കട്ടെ. [QE]