1. {യുവാവ് } [QS]എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ ഉദ്യാനത്തിൽ വന്നുചേർന്നിരിക്കുന്നു; [QE][QS2]ഞാൻ എന്റെ സുഗന്ധദ്രവ്യത്തോടൊപ്പം മീറയും ശേഖരിച്ചിരിക്കുന്നു. [QE][QS]തേനിനോടൊപ്പം ഞാൻ എന്റെ തേനട ഭക്ഷിച്ചു; [QE][QS2]പാലിനോടൊപ്പം ഞാൻ എന്റെ വീഞ്ഞും പാനംചെയ്തിരിക്കുന്നു. [QE]
2. {തോഴിമാർ }[QS]അല്ലയോ സ്നേഹിതരേ, ഭക്ഷിക്കൂ, പാനംചെയ്യൂ; [QE][QS2]ഹേ കാമുകന്മാരേ, മതിയാകുവോളം പാനംചെയ്യുക. [QE]{യുവതി } [QS]ഞാൻ നിദ്രാധീനയായി എങ്കിലും എന്റെ ഹൃദയം ഉണർന്നിരുന്നു. [QE][QS2]ശ്രദ്ധിക്കൂ! എന്റെ പ്രിയൻ വാതിലിൽ മുട്ടുന്നു: [QE][QS]“എന്റെ സഹോദരീ, എന്റെ പ്രിയേ, [QE][QS2]എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, എനിക്കായി തുറന്നുതരൂ. [QE][QS]എന്റെ ശിരസ്സ് തുഷാരബിന്ദുക്കളാലും [QE][QS2]എന്റെ മുടി രാമഞ്ഞിനാലും കുതിർന്നിരിക്കുന്നു.” [QE]
3. [QS]അതിനു ഞാൻ, “എന്റെ അങ്കി ഞാൻ അഴിച്ചുവെച്ചിരിക്കുന്നു— [QE][QS2]അതു ഞാൻ വീണ്ടും അണിയണമോ? [QE][QS]എന്റെ പാദങ്ങൾ ഞാൻ കഴുകിയിരിക്കുന്നു— [QE][QS2]അതു ഞാൻ വീണ്ടും അഴുക്കാക്കണമോ?” [QE]
4. [QS]എന്റെ പ്രിയൻ വാതിൽക്കൊളുത്തിലേക്ക് തന്റെ കൈനീട്ടി; [QE][QS2]എന്റെ ഹൃദയം അവനുവേണ്ടി തുടിക്കാൻ തുടങ്ങി. [QE]
5. [QS]ഞാൻ എന്റെ പ്രിയനായി വാതിൽ തുറക്കാൻ എഴുന്നേറ്റു, [QE][QS2]എന്റെ കൈയിൽനിന്ന് മീറയിൻകണങ്ങൾ ഇറ്റിറ്റുവീണു, [QE][QS]മീറയിൻധാരയുമായി എന്റെ വിരലുകൾ [QE][QS2]വാതിലിൻതഴുതുകളിൽവെച്ചു. [QE]
6. [QS]ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു, [QE][QS2]അപ്പോഴേക്കും എന്റെ കാന്തൻ പോയിമറഞ്ഞിരുന്നു. [QE][QS2]അവന്റെ പിൻവാങ്ങലിൽ എന്റെ ഹൃദയം സങ്കടത്തിലാണ്ടു.[* അഥവാ, അവന്റെ ഭാഷണത്താൽ ഞാൻ വിവശയായിരുന്നു. ] [QE][QS]ഞാൻ അവനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. [QE][QS2]ഞാൻ അവനെ വിളിച്ചെങ്കിലും അവൻ വിളികേട്ടില്ല. [QE]
7. [QS]നഗരത്തിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ [QE][QS2]എന്നെ കണ്ടെത്തി. [QE][QS]അവർ എന്നെ അടിച്ചു, എന്നെ മുറിവേൽപ്പിച്ചു; [QE][QS2]മതിലുകളുടെ സംരക്ഷണസേനയിലുള്ളവർ, [QE][QS2]എന്റെ അങ്കി കവർന്നെടുത്തു! [QE]
8. [QS]ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക— [QE][QS2]നിങ്ങൾ എന്റെ പ്രിയനെ കാണുന്നെങ്കിൽ, [QE][QS]അവനോട് നിങ്ങൾ എന്തുപറയും? [QE][QS2]ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അവനെ അറിയിക്കണമേ. [QE]
9. {തോഴിമാർ } [QS]സ്ത്രീകളിൽ അതിസുന്ദരീ, [QE][QS2]മറ്റുള്ളവരെക്കാൾ എന്തു സവിശേഷതയാണ് നിന്റെ പ്രിയനുള്ളത്? [QE][QS]ഞങ്ങളോട് ഇപ്രകാരം അനുശാസിക്കുന്നതിന്, [QE][QS2]മറ്റുള്ളവരെക്കാൾ എന്തു സവിശേഷതയാണ് നിന്റെ പ്രിയനുള്ളത്? [QE]
10. {യുവതി } [QS]എന്റെ പ്രിയൻ വെൺമയും ചെമപ്പുമുള്ളവൻ, [QE][QS2]പതിനായിരംപേരിൽ അതിശ്രേഷ്ഠൻ. [QE]
11. [QS]അവന്റെ ശിരസ്സ് തനിത്തങ്കം; [QE][QS2]അവന്റെ മുടി ചുരുണ്ടതും [QE][QS2]കാക്കയെപ്പോലെ കറുത്തതും ആകുന്നു. [QE]
12. [QS]നീരൊഴുക്കുകൾക്കരികത്തെ [QE][QS2]പ്രാവിനു സമമാണ് അവന്റെ മിഴികൾ, [QE][QS]അവ പാലിൽ കഴുകിയതും [QE][QS2]രത്നം പതിപ്പിച്ചതുപോലെയുള്ളതുമാണ്. [QE]
13. [QS]അവന്റെ കവിൾത്തടങ്ങൾ പരിമളം പരത്തുന്ന [QE][QS2]സുഗന്ധത്തട്ടുകൾപോലെയാണ്. [QE][QS]അവന്റെ ചുണ്ടുകൾ മീറയിൻകണങ്ങൾ ഇറ്റിറ്റുവീഴുന്ന [QE][QS2]ശോശന്നപ്പുഷ്പംപോലെയാണ്. [QE]
14. [QS]അവന്റെ ഭുജങ്ങൾ [QE][QS2]പുഷ്യരാഗം പതിച്ച കനകദണ്ഡുകൾ. [QE][QS]അവന്റെ ശരീരം ഇന്ദ്രനീലംകൊണ്ടലങ്കരിച്ച [QE][QS2]തിളക്കമാർന്ന ദന്തസമം. [QE]
15. [QS]തങ്കത്തറകളിൽ ഉറപ്പിച്ചിരിക്കുന്ന [QE][QS2]മാർബിൾത്തൂണുകളാണ് അവന്റെ കാലുകൾ. [QE][QS]അവന്റെ ആകാരം ലെബാനോനിലെ [QE][QS2]ദേവദാരുപോലെതന്നെ ശ്രേഷ്ഠം. [QE]
16. [QS]അവന്റെ വായ് മാധുര്യം നിറഞ്ഞിരിക്കുന്നു; [QE][QS2]അവൻ സർവാംഗസുന്ദരൻ. [QE][QS]ജെറുശലേംപുത്രിമാരേ, [QE][QS2]ഇവനാണെന്റെ പ്രിയൻ, ഇവനാണെന്റെ തോഴൻ. [QE]