1. {#1ഇസ്രായേലിന്റെ ശത്രുക്കളുടെമേൽ ന്യായവിധി } [PS]ഒരു പ്രവചനം: [PE][QS]യഹോവയുടെ വചനം ഹദ്രക്കുദേശത്തിനു വിരോധമായിരിക്കുന്നു, [QE][QS2]അത് ദമസ്കോസിൽനിന്നു വന്നുപതിക്കും— [QE][QS]സകലമനുഷ്യരുടെയും ഇസ്രായേൽഗോത്രങ്ങളുടെയും ദൃഷ്ടി [QE][QS2]യഹോവയുടെമേൽ ആകുന്നു— [QE]
2. [QS]ദമസ്കോസിന്റെ അതിരിനടുത്തുള്ള ഹമാത്തിന്മേലും അത് ഉണ്ടായിരിക്കും, [QE][QS2]വളരെ സമർഥരെങ്കിലും, സോരിനും സീദോനും അങ്ങനെതന്നെ. [QE]
3. [QS]സോർ ഒരു സുരക്ഷിതകേന്ദ്രം പണിതിരിക്കുന്നു; [QE][QS2]അവൾ ചെളിപോലെ വെള്ളിയും [QE][QS2]തെരുവീഥികളിലെ പൊടിപോലെ സ്വർണവും വാരിക്കൂട്ടിയിരിക്കുന്നു. [QE]
4. [QS]എന്നാൽ കർത്താവ് അവളുടെ സമ്പത്ത് എടുത്തുകളയും [QE][QS2]അവളുടെ കെട്ടുറപ്പുള്ള കോട്ടകൾ കടലിലിട്ടു നശിപ്പിക്കും [QE][QS2]അവൾ അഗ്നിയാൽ ദഹിപ്പിക്കപ്പെടും. [QE]
5. [QS]അസ്കലോൻ അതുകണ്ടു ഭയപ്പെടും; [QE][QS2]ഗസ്സാ വേദനകൊണ്ടു പുളയും [QE][QS2]തന്റെ പ്രത്യാശ നഷ്ടപ്പെടുന്നതുകൊണ്ട് എക്രോനും. [QE][QS]ഗസ്സായ്ക്കു രാജാവ് നഷ്ടമാകും [QE][QS2]അസ്കലോൻ ജനവാസം ഇല്ലാത്തതായിത്തീരും. [QE]
6. [QS]സമ്മിശ്രജനത അശ്ദോദ് കൈവശമാക്കും [QE][QS2]ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും. [QE]
7. [QS]ഞാൻ, അവരുടെ വായിൽനിന്നു രക്തവും [QE][QS2]അവരുടെ പല്ലുകൾക്കിടയിൽനിന്നു വിലക്കപ്പെട്ട ആഹാരവും എടുത്തുകളയും. [QE][QS]ഫെലിസ്ത്യരിൽ ശേഷിക്കുന്നവരും നമ്മുടെ ദൈവത്തിന് അവകാശപ്പെട്ടവരാകും. [QE][QS2]അവർ യെഹൂദയിലെ ഒരു കുലംപോലെ ആയിത്തീരും, [QE][QS2]എക്രോൻ യെബൂസ്യരെപ്പോലെയും ആകും. [QE]
8. [QS]എന്നാൽ കൊള്ളക്കാരിൽനിന്ന് [QE][QS2]ഞാൻ എന്റെ ആലയത്തെ കാക്കുന്നതിന് അതിനുചുറ്റും പാളയമിറങ്ങും. [QE][QS]ഞാൻ ഇപ്പോൾ കാവൽചെയ്യുന്നതുകൊണ്ട്, [QE][QS2]ഒരു പീഡകനും എന്റെ ജനത്തെ കീഴ്മേൽ മറിക്കുകയില്ല. [QE]
9. {#1സീയോൻ രാജാവ് വരുന്നു } [QS]സീയോൻപുത്രീ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക! [QE][QS2]ജെറുശലേംപുത്രീ, ആർപ്പിടുക! [QE][QS]ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു— [QE][QS2]നീതിമാനും വിജയശ്രീലാളിതനും [QE][QS]സൗമ്യതയുള്ളവനുമായി, കഴുതപ്പുറത്തുകയറി, [QE][QS2]പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തുകയറി വരുന്നു! [QE]
10. [QS]ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും [QE][QS2]ജെറുശലേമിൽനിന്നു യുദ്ധക്കുതിരകളെയും എടുത്തുകളയും, [QE][QS2]യുദ്ധത്തിനുള്ള വില്ല് ഒടിച്ചുകളയും. [QE][QS]അവിടന്ന് രാജ്യങ്ങൾക്ക് സമാധാനം പ്രഖ്യാപിക്കും. [QE][QS2]അവിടത്തെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും [QE][QS2]നദിമുതൽ[* അതായത്, യൂഫ്രട്ടീസ് നദി ] ഭൂമിയുടെ അറ്റത്തോളവും ആയിരിക്കും. [QE]
11. [QS]നീയോ, നിന്നോടുള്ള എന്റെ ഉടമ്പടിയുടെ രക്തംമൂലം [QE][QS2]ഞാൻ നിന്റെ ബന്ധിതരെ വെള്ളമില്ലാത്ത കുഴികളിൽനിന്നു മോചിപ്പിക്കും. [QE]
12. [QS]പ്രത്യാശയുള്ള ബന്ധിതരേ, നിങ്ങളുടെ കോട്ടയിലേക്കു മടങ്ങിപ്പോകുവിൻ; [QE][QS2]നിങ്ങൾക്ക് ഇരട്ടിയായി മടക്കിത്തരുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. [QE]
13. [QS]ഞാൻ എന്റെ വില്ല് കുലയ്ക്കുന്നതുപോലെ യെഹൂദയെ വളയ്ക്കും, [QE][QS2]എഫ്രയീമിനെ ഞാൻ അസ്ത്രംകൊണ്ടു നിറച്ചുമിരിക്കുന്നു. [QE][QS]സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തി [QE][QS2]ഒരു യുദ്ധവീരന്റെ വാൾപോലെയാക്കും; [QE][QS2]ഗ്രീക്കുദേശമേ,[† മൂ.ഭാ. യവനദേശമേ ] നിന്റെ പുത്രന്മാർക്കെതിരേതന്നെ. [QE]
14. {#1യഹോവ പ്രത്യക്ഷനാകും } [QS]അപ്പോൾ അവരുടെമേൽ യഹോവ പ്രത്യക്ഷനാകും; [QE][QS2]അവിടത്തെ അമ്പ് മിന്നൽപ്പിണർപോലെ ചീറിപ്പായും. [QE][QS]യഹോവയായ കർത്താവ് കാഹളംധ്വനിപ്പിക്കും; [QE][QS2]അവിടന്ന് തെക്കൻകാറ്റുകളിൽ മുന്നേറും. [QE]
2. [QS2]സൈന്യങ്ങളുടെ യഹോവ അവരെ സംരക്ഷിക്കും. [QE][QS]അവർ കവിണക്കല്ലുകളാൽ [QE][QS2]വിനാശംവരുത്തി വിജയംനേടും; [QE][QS]അവർ കുടിക്കും, മദ്യപരെപ്പോലെ അട്ടഹസിക്കും. [QE][QS2]അവർ യാഗപീഠത്തിന്റെ കോണുകളിൽ തളിക്കാനുള്ള [QE][QS2]നിറഞ്ഞ പാത്രംപോലെ ആയിരിക്കും. [QE]
16. [QS]ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതുപോലെ [QE][QS2]ആ ദിവസം അവരുടെ ദൈവമായ യഹോവ തന്റെ ജനത്തെ സംരക്ഷിക്കും. [QE][QS]ഒരു കിരീടത്തിൽ രത്നങ്ങൾപോലെ [QE][QS2]അവർ അവിടത്തെ ദേശത്തു മിന്നിത്തിളങ്ങും. [QE]
17. [QS]അവർ എത്ര ആകർഷണീയരും സൗന്ദര്യപൂർണരും ആയിരിക്കും! [QE][QS2]ധാന്യം യുവാക്കന്മാരെയും [QE][QS2]പുതുവീഞ്ഞ് യുവതികളെയും പുഷ്ടിയുള്ളവരാക്കും. [QE]