1. [PS]ആമോന്റെ മകൻ യോശിയാവ് യെഹൂദാരാജാവായിരുന്നകാലത്ത്, കൂശിയുടെ മകൻ സെഫന്യാവിന് യഹോവയുടെ അരുളപ്പാട് ലഭിച്ചു. കൂശി ഗെദല്യാവിന്റെ മകനും ഗെദല്യാവ് അമര്യാവിന്റെ മകനും അമര്യാവ് ഹിസ്കിയാവിന്റെ മകനും ആയിരുന്നു. [PE][PBR]
2. {#1യഹോവയുടെ ദിവസത്തിൽ സർവഭൂമിയിലുമുള്ള ന്യായവിധി } [QS]“ഞാൻ ഭൂമുഖത്തുനിന്ന് [QE][QS2]സകലത്തെയും നശിപ്പിക്കും,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE]
3. [QS]“ഞാൻ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനംചെയ്യും. [QE][QS2]ആകാശത്തിലെ പറവകളെയും [QE][QS2]സമുദ്രത്തിലെ മത്സ്യങ്ങളെയും— [QE][QS2]ദുഷ്ടരുടെ കാലിടറിക്കുന്ന വിഗ്രഹങ്ങളെയും തൂത്തെറിയും.[* ചി.കൈ.പ്ര. ദുഷ്ടർക്കു ചണ്ടിക്കൂമ്പാരംമാത്രമേ ലഭിക്കുകയുള്ളൂ ]” [QE][PBR] [QS]“ഞാൻ ഭൂമുഖത്തുനിന്ന് സകലമനുഷ്യരെയും [QE][QS2]ഉന്മൂലനംചെയ്യുമ്പോൾ, [QE][QS2]ഞാൻ, യെഹൂദയ്ക്കുനേരേയും [QE]
4. [QS]ജെറുശലേമിൽ പാർക്കുന്ന സകലമനുഷ്യർക്കുനേരേയും എന്റെ കരം നീട്ടും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][QS]“ഞാൻ ഈ ദേശത്തുനിന്നു ബാലിന്റെ ആരാധനയുടെ സകലശേഷിപ്പിനെയും [QE][QS2]വിഗ്രഹാരാധകരായ പുരോഹിതന്മാരുടെ പേരുകളെയും നീക്കിക്കളയും. [QE]
5. [QS]പുരമുകളിൽ, നക്ഷത്രസമൂഹത്തെ [QE][QS2]സേവിച്ചുവണങ്ങുന്നവരെയും [QE][QS]യഹോവയുടെ നാമത്തിൽ വണങ്ങുന്നവരെയും ശപഥംചെയ്യുന്നവരെയും [QE][QS2]മോലെക്കിന്റെ[† മൂ.ഭാ. മൽക്കാം ] നാമത്തിൽ ശപഥംചെയ്യുന്നവരെയും [QE]
6. [QS]യഹോവയെ അനുഗമിക്കുന്നതിൽനിന്നു പിന്മാറുന്നവരെയും [QE][QS2]യഹോവയെ അന്വേഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്തവരെയുംതന്നെ.” [QE][PBR]
7. [QS]കർത്താവായ യഹോവയുടെമുമ്പിൽ മൗനമായിരിക്കുക, [QE][QS2]യഹോവയുടെ ദിവസം സമീപമായിരിക്കുന്നു. [QE][QS]യഹോവ ഒരു യാഗം ഒരുക്കിയിരിക്കുന്നു; [QE][QS2]താൻ ക്ഷണിച്ചവരെ അവിടന്ന് ശുദ്ധീകരിച്ചിരിക്കുന്നു. [QE][PBR]
8. [QS]“യഹോവയുടെ യാഗദിവസത്തിൽ [QE][QS2]ഞാൻ അധികാരങ്ങളെയും [QE][QS2]രാജാവിന്റെ പുത്രന്മാരെയും [QE][QS]വൈദേശികവസ്ത്രം ധരിച്ചിട്ടുള്ള [QE][QS2]എല്ലാവരെയും ശിക്ഷിക്കും. [QE]
9. [QS]ആ ദിവസത്തിൽ [QE][QS2]ഉമ്മറപ്പടി ചാടിക്കടക്കുന്നവരെയും[‡ 1 ശമു. 5:5 കാണുക. ] [QE][QS]തങ്ങളുടെ ദേവന്മാരുടെ ക്ഷേത്രങ്ങളെ അതിക്രമംകൊണ്ടും വഞ്ചനകൊണ്ടും [QE][QS2]നിറയ്ക്കുന്നവരെയും ഞാൻ ശിക്ഷിക്കും.” [QE][PBR]
10. [QS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [QE][QS2]“ആ ദിവസം [QE][QS]മീൻകവാടത്തിൽനിന്ന് നിലവിളി ഉയരും; [QE][QS2]പട്ടണത്തിന്റെ പുതിയഭാഗത്തുനിന്ന് വിലാപവും [QE][QS2]കുന്നുകളിൽനിന്ന് ഝടഝടനാദവും ഉയരും. [QE]
11. [QS]മക്തേശ്[§ അഥവാ, വാണിജ്യമേഖലയിലെ ] നിവാസികളേ, വിലപിക്കുക, [QE][QS2]നിങ്ങളുടെ എല്ലാ കച്ചവടക്കാരും ഉന്മൂലനംചെയ്യപ്പെടും [QE][QS2]എല്ലാ വെള്ളിവ്യാപാരികളും നശിച്ചുപോകും. [QE]
12. [QS]ആ കാലത്ത് ഞാൻ ജെറുശലേമിൽ വിളക്കുകൾകൊളുത്തി അന്വേഷിക്കും. [QE][QS2]നിർവികാരികളെയും [QE][QS2]ഉന്മത്തരായി കിടന്നുകൊണ്ട്, [QE][QS]‘യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല’ [QE][QS2]എന്നു പറയുന്നവരെയും ഞാൻ ശിക്ഷിക്കും. [QE]
13. [QS]അവരുടെ സമ്പത്ത് കൊള്ളചെയ്യപ്പെടും [QE][QS2]അവരുടെ വീടുകൾ ശൂന്യമാക്കപ്പെടും. [QE][QS]അവർ വീടുപണിയും [QE][QS2]എന്നാൽ അവർ അവിടെ പാർക്കുകയില്ല; [QE][QS]അവർ മുന്തിരിത്തോട്ടം നട്ടുണ്ടാക്കും [QE][QS2]എന്നാൽ വീഞ്ഞ് കുടിക്കുകയില്ല.” [QE][PBR]
14. [QS]യഹോവയുടെ മഹാദിവസം സമീപമായിരിക്കുന്നു— [QE][QS2]സമീപമായി, അതിവേഗം വരുന്നു. [QE][QS]യഹോവയുടെ ദിവസത്തിൽ നിലവിളി ഭയങ്കരമായിരിക്കും; [QE][QS2]യുദ്ധവീരന്റെ അട്ടഹാസവും അവിടെയുണ്ട്. [QE]
15. [QS]ആ ദിവസം ക്രോധത്തിന്റെ ദിവസം— [QE][QS2]കഷ്ടത്തിന്റെയും സങ്കടത്തിന്റെയും ദിവസം, [QE][QS3]ശൂന്യതയുടെയും നാശത്തിന്റെയും ദിവസം, [QE][QS2]അന്ധകാരത്തിന്റെയും മ്ലാനതയുടെയും ദിവസം, [QE][QS3]മേഘങ്ങളുടെയും ഇരുട്ടിന്റെയും ദിവസം— [QE]
2. [QS2]കോട്ടയുള്ള നഗരങ്ങൾക്കും [QE][QS]ചത്വരങ്ങളിലെ ഗോപുരങ്ങൾക്കും എതിരേ [QE][QS2]കാഹളത്തിന്റെയും യുദ്ധാരവത്തിന്റെയും ദിവസം. [QE][PBR]
17. [QS]“ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും; [QE][QS2]അവർ അന്ധരെപ്പോലെ തപ്പിത്തടഞ്ഞുനടക്കും. [QE][QS2]അവർ യഹോവയ്ക്കു വിരോധമായി പാപംചെയ്തിരിക്കുകയാൽ [QE][QS]അവരുടെ രക്തം പൊടിപോലെയും [QE][QS2]അവരുടെ മാംസം ചാണകംപോലെയും ചൊരിയപ്പെടും. [QE]
18. [QS]യഹോവയുടെ ക്രോധദിവസത്തിൽ [QE][QS2]അവരുടെ വെള്ളിയോ സ്വർണമോ [QE][QS2]അവരെ രക്ഷിക്കാൻ പര്യാപ്തമാകുകയില്ല.” [QE][PBR] [QS]അവിടത്തെ തീക്ഷ്ണാഗ്നിയിൽ [QE][QS2]സർവലോകവും ദഹിച്ചുപോകും. [QE][QS]സകലഭൂവാസികളുടെയുംമേൽ അവിടന്ന് [QE][QS2]ശീഘ്രസംഹാരം വരുത്തും. [QE]