സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; [QBR] ഞാൻ പാടും; എന്റെ ഉള്ളം കൊണ്ട് ഞാൻ കീർത്തനം പാടും. [QBR]
2. വീണയും കിന്നരവുമേ, ഉണരുവിൻ; [QBR] അതിരാവിലെ ഞാൻ തന്നെ ഉണരും. [QBR]
3. യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; [QBR] ജനതകളുടെ മദ്ധ്യേ ഞാൻ നിനക്ക് കീർത്തനം പാടും. [QBR]
4. നിന്റെ ദയ ആകാശത്തിന് മീതെ വലുതാകുന്നു; [QBR] നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. [QBR]
5. ദൈവമേ, നീ ആകാശത്തിനു മീതെ ഉയർന്നിരിക്കണമേ; [QBR] നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ. [QBR]
6. നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് [QBR] നിന്റെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ. [QBR]
7. ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്: “ഞാൻ ആനന്ദത്തോടെ [QBR] ശേഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും. [QBR]
8. ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; [QBR] എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു. [QBR]
9. മോവാബ് എനിക്കു കഴുകുവാനുള്ള പാത്രം; [QBR] ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; [QBR] ഫെലിസ്തദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.” [QBR]
10. ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും? [QBR] ഏദോമിലേക്ക് എന്നെ ആര് വഴിനടത്തും? [QBR]
11. ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? [QBR] ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടി പുറപ്പെടുന്നതുമില്ല. [QBR]
12. വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യണമേ; [QBR] മനുഷ്യന്റെ സഹായം വ്യർത്ഥമല്ലയോ?. [QBR]
13. ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; [QBR] അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 108 of Total Chapters 150
സങ്കീർത്തനങ്ങൾ 108:3
1. ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു;
ഞാൻ പാടും; എന്റെ ഉള്ളം കൊണ്ട് ഞാൻ കീർത്തനം പാടും.
2. വീണയും കിന്നരവുമേ, ഉണരുവിൻ;
അതിരാവിലെ ഞാൻ തന്നെ ഉണരും.
3. യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും;
ജനതകളുടെ മദ്ധ്യേ ഞാൻ നിനക്ക് കീർത്തനം പാടും.
4. നിന്റെ ദയ ആകാശത്തിന് മീതെ വലുതാകുന്നു;
നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
5. ദൈവമേ, നീ ആകാശത്തിനു മീതെ ഉയർന്നിരിക്കണമേ;
നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ.
6. നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്
നിന്റെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ.
7. ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്: “ഞാൻ ആനന്ദത്തോടെ
ശേഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും.
8. ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്;
എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
9. മോവാബ് എനിക്കു കഴുകുവാനുള്ള പാത്രം;
ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;
ഫെലിസ്തദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.”
10. ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും?
ഏദോമിലേക്ക് എന്നെ ആര് വഴിനടത്തും?
11. ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?
ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടി പുറപ്പെടുന്നതുമില്ല.
12. വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യണമേ;
മനുഷ്യന്റെ സഹായം വ്യർത്ഥമല്ലയോ?.
13. ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;
അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും. PE
Total 150 Chapters, Current Chapter 108 of Total Chapters 150
×

Alert

×

malayalam Letters Keypad References