സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ദുഷ്പ്രവൃത്തിക്കാർ നിമിത്തം നീ ദുഃഖിക്കരുത്; [QE][QS]നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്. [QE]
2. [QS]അവർ പുല്ലു പോലെ വേഗത്തിൽ ഉണങ്ങി [QE][QS]പച്ചച്ചെടിപോലെ വാടിപ്പോകുന്നു. [QE]
3. [QS]യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; [QE][QS]ദേശത്ത് വസിച്ച് അവന്റെ വിശ്വസ്തത പാലിക്കുക. [QE][QS]യഹോവയിൽ തന്നെ രസിച്ചുകൊള്ളുക; [QE]
4. [QS]അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്ക് തരും. [QE]
5. [QS]നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക; [QE][QS]അവനിൽ തന്നെ ആശ്രയിക്കുക; അവൻ അത് നിവർത്തിക്കും. [QE]
6. [QS]അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും [QE][QS]നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. [QE]
7. [QS]യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് അവനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും [QE][QS]ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്. [QE]
8. [QS]കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക; [QE][QS]മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും. [QE]
9. [QS]ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; [QE][QS]യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. [QE]
10. [QS]അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; [QE][QS]നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. [QE]
11. [QS]എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; [QE][QS]സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. [QE]
12. [QS]ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു; [QE][QS]അവന്റെ നേരെ അവൻ പല്ല് കടിക്കുന്നു. [QE]
13. [QS]കർത്താവ് അവനെ നോക്കി ചിരിക്കും; [QE][QS]അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. [QE]
14. [QS]എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും [QE][QS]ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു. [QE]
15. [QS]അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; [QE][QS]അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. [QE]
16. [QS]അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. [QE]
17. [QS]ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; [QE][QS]എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. [QE]
18. [QS]യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു; [QE][QS]അവരുടെ അവകാശം ശാശ്വതമായിരിക്കും. [QE]
19. [QS]ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല; [QE][QS]ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും. [QE]
20. [QS]എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; [QE][QS]യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലെയത്രെ; [QE][QS]അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. [QE]
21. [QS]ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല; [QE][QS]നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു. [QE]
22. [QS]യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. [QE][QS]അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും. [QE]
23. [QS]ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ [QE][QS]യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. [QE]
24. [QS]അവൻ വീണാലും നിലംപരിചാകുകയില്ല; [QE][QS]യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു. [QE]
25. [QS]ഞാൻ ബാലനായിരുന്നു,ഇപ്പോൾ വൃദ്ധനായിരിക്കുന്നു; [QE][QS]നീതിമാൻ തുണയില്ലാതിരിക്കുന്നതും [QE][QS]അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. [QE]
26. [QS]അവൻ നിത്യവും ദയ തോന്നി വായ്പ കൊടുക്കുന്നു; [QE][QS]അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. [QE]
27. [QS]ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക; [QE][QS]എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും. [QE]
28. [QS]യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; [QE][QS]അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; [QE][QS]ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. [QE]
29. [QS]നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; [QE]
30. [QS]നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; [QE][QS]അവന്റെ നാവ് ന്യായം സംസാരിക്കുന്നു. [QE]
31. [QS]തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്; [QE][QS]അവന്റെ കാലടികൾ വഴുതുകയില്ല. [QE]
32. [QS]ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു, [QE]
33. [QS]യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല; [QE][QS]ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല. [QE]
34. [QS]യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ച് നടക്കുക; [QE][QS]എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; [QE][QS]ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും. [QE]
35. [QS]ദുഷ്ടൻ പ്രബലനായിരിക്കുന്നതും; [QE][QS]സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്. [QE]
36. [QS]ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; [QE][QS]ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. [QE]
37. [QS]നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; [QE][QS]സമാധാനപുരുഷന് സന്തതി ഉണ്ടാകും. [QE]
38. [QS]എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും; [QE][QS]അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും. [QE]
39. [QS]നീതിമാന്മാരുടെ രക്ഷ യഹോവയിൽ നിന്ന് വരുന്നു; [QE][QS]കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗം ആകുന്നു. [QE]
40. [QS]യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു; [QE][QS]അവർ അവനിൽ ആശ്രയിക്കയാൽ [QE][QS]അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 37 / 150
1 ദുഷ്പ്രവൃത്തിക്കാർ നിമിത്തം നീ ദുഃഖിക്കരുത്; നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്. 2 അവർ പുല്ലു പോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു. 3 യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; ദേശത്ത് വസിച്ച് അവന്റെ വിശ്വസ്തത പാലിക്കുക. യഹോവയിൽ തന്നെ രസിച്ചുകൊള്ളുക; 4 അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്ക് തരും. 5 നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക; അവനിൽ തന്നെ ആശ്രയിക്കുക; അവൻ അത് നിവർത്തിക്കും. 6 അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. 7 യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് അവനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്. 8 കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക; മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും. 9 ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. 10 അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. 11 എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. 12 ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ല് കടിക്കുന്നു. 13 കർത്താവ് അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. 14 എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു. 15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. 16 അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. 17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. 18 യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. 19 ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല; ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും. 20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലെയത്രെ; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. 21 ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല; നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു. 22 യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും. 23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. 24 അവൻ വീണാലും നിലംപരിചാകുകയില്ല; യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു. 25 ഞാൻ ബാലനായിരുന്നു,ഇപ്പോൾ വൃദ്ധനായിരിക്കുന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. 26 അവൻ നിത്യവും ദയ തോന്നി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. 27 ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക; എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും. 28 യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. 29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; 30 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവ് ന്യായം സംസാരിക്കുന്നു. 31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്; അവന്റെ കാലടികൾ വഴുതുകയില്ല. 32 ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു, 33 യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല. 34 യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ച് നടക്കുക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും. 35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്. 36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. 37 നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; സമാധാനപുരുഷന് സന്തതി ഉണ്ടാകും. 38 എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും; അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും. 39 നീതിമാന്മാരുടെ രക്ഷ യഹോവയിൽ നിന്ന് വരുന്നു; കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗം ആകുന്നു. 40 യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കയാൽ അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 37 / 150
×

Alert

×

Malayalam Letters Keypad References