സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഉല്പത്തി
1. അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാല്‍അബ്രാഹാമേ, എന്നു വിളിച്ചതിന്നുഞാന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.
2. അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
3. അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരില്‍ രണ്ടുപേരെയും തന്റെ മകന്‍ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.
4. മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തു നിന്നു ആ സ്ഥലം കണ്ടു.
5. അബ്രാഹാം ബാല്യക്കാരോടുനിങ്ങള്‍ കഴുതയുമായി ഇവിടെ ഇരിപ്പിന്‍ ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.
6. അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലില്‍ വെച്ചു; തീയും കത്തിയും താന്‍ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.
7. അപ്പോള്‍ യിസ്ഹാക്‍ തന്റെ അപ്പനായ അബ്രാഹാമിനോടുഅപ്പാ, എന്നു പറഞ്ഞതിന്നു അവന്‍ എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാല്‍ ഹോമയാഗത്തിന്നു ആട്ടിന്‍ കുട്ടി എവിടെ എന്നു അവന്‍ ചോദിച്ചു.
8. ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിന്‍ കുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരും ഒന്നിച്ചു നടന്നു.
9. ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവര്‍ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകന്‍ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേല്‍ വിറകിന്മീതെ കിടത്തി.
10. പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു.
11. ഉടനെ യഹോവയുടെ ദൂതന്‍ ആകാശത്തുനിന്നുഅബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാന്‍ ഇതാ, എന്നു അവന്‍ പറഞ്ഞു.
12. ബാലന്റെ മേല്‍ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാന്‍ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു എന്നു അവന്‍ അരുളിച്ചെയ്തു.
13. അബ്രാഹാം തലപൊക്കി നോക്കിയപ്പോള്‍ പിമ്പുറത്തു ഒരു ആട്ടുകൊറ്റന്‍ കൊമ്പു കാട്ടില്‍ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.
14. അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പര്‍വ്വതത്തില്‍ അവന്‍ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.
15. യഹോവയുടെ ദൂതന്‍ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു
16. നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാന്‍ മടിക്കായ്കകൊണ്ടു
17. ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അത്യന്തം വര്‍ദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.
18. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
19. പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കല്‍ മടങ്ങിവന്നു; അവര്‍ ഒന്നിച്ചു പുറപ്പെട്ടു ബേര്‍--ശേബയിലേക്കു പോന്നു; അബ്രാഹാം ബേര്‍-ശേബയില്‍ പാര്‍ത്തു.
20. അനന്തരം മില്‍ക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വര്‍ത്തമാനം കിട്ടി.
21. അവര്‍ ആരെന്നാല്‍ആദ്യജാതന്‍ ഊസ്, അവന്റെ അനുജന്‍ ബൂസ്, അരാമിന്റെ പിതാവായ കെമൂവേല്‍,
22. കേശെദ്, ഹസോ, പില്‍ദാശ്, യിദലാഫ്, ബെഥൂവേല്‍.
23. ബെഥൂവേല്‍ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടു പേരെ മില്‍ക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്നു പ്രസവിച്ചു.
24. അവന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.

Notes

No Verse Added

Total 50 Chapters, Current Chapter 22 of Total Chapters 50
ഉല്പത്തി 22:24
1. അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാല്‍അബ്രാഹാമേ, എന്നു വിളിച്ചതിന്നുഞാന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.
2. അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
3. അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരില്‍ രണ്ടുപേരെയും തന്റെ മകന്‍ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.
4. മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തു നിന്നു സ്ഥലം കണ്ടു.
5. അബ്രാഹാം ബാല്യക്കാരോടുനിങ്ങള്‍ കഴുതയുമായി ഇവിടെ ഇരിപ്പിന്‍ ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.
6. അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലില്‍ വെച്ചു; തീയും കത്തിയും താന്‍ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.
7. അപ്പോള്‍ യിസ്ഹാക്‍ തന്റെ അപ്പനായ അബ്രാഹാമിനോടുഅപ്പാ, എന്നു പറഞ്ഞതിന്നു അവന്‍ എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാല്‍ ഹോമയാഗത്തിന്നു ആട്ടിന്‍ കുട്ടി എവിടെ എന്നു അവന്‍ ചോദിച്ചു.
8. ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിന്‍ കുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരും ഒന്നിച്ചു നടന്നു.
9. ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവര്‍ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകന്‍ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേല്‍ വിറകിന്മീതെ കിടത്തി.
10. പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു.
11. ഉടനെ യഹോവയുടെ ദൂതന്‍ ആകാശത്തുനിന്നുഅബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാന്‍ ഇതാ, എന്നു അവന്‍ പറഞ്ഞു.
12. ബാലന്റെ മേല്‍ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാന്‍ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു എന്നു അവന്‍ അരുളിച്ചെയ്തു.
13. അബ്രാഹാം തലപൊക്കി നോക്കിയപ്പോള്‍ പിമ്പുറത്തു ഒരു ആട്ടുകൊറ്റന്‍ കൊമ്പു കാട്ടില്‍ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.
14. അബ്രാഹാം സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പര്‍വ്വതത്തില്‍ അവന്‍ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.
15. യഹോവയുടെ ദൂതന്‍ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു
16. നീ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാന്‍ മടിക്കായ്കകൊണ്ടു
17. ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അത്യന്തം വര്‍ദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.
18. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
19. പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കല്‍ മടങ്ങിവന്നു; അവര്‍ ഒന്നിച്ചു പുറപ്പെട്ടു ബേര്‍--ശേബയിലേക്കു പോന്നു; അബ്രാഹാം ബേര്‍-ശേബയില്‍ പാര്‍ത്തു.
20. അനന്തരം മില്‍ക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വര്‍ത്തമാനം കിട്ടി.
21. അവര്‍ ആരെന്നാല്‍ആദ്യജാതന്‍ ഊസ്, അവന്റെ അനുജന്‍ ബൂസ്, അരാമിന്റെ പിതാവായ കെമൂവേല്‍,
22. കേശെദ്, ഹസോ, പില്‍ദാശ്, യിദലാഫ്, ബെഥൂവേല്‍.
23. ബെഥൂവേല്‍ റിബെക്കയെ ജനിപ്പിച്ചു. എട്ടു പേരെ മില്‍ക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്നു പ്രസവിച്ചു.
24. അവന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.
Total 50 Chapters, Current Chapter 22 of Total Chapters 50
×

Alert

×

malayalam Letters Keypad References