സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യേഹേസ്കേൽ
1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2. മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു
3. യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീര്‍ന്നപ്പോള്‍ നീ അതിനെയും, യിസ്രായേല്‍ദേശം ശൂന്യമായ്തീര്‍ന്നപ്പോള്‍ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോള്‍ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു
4. ഞാന്‍ നിന്നെ കിഴക്കുള്ളവര്‍ക്കും കൈവശമാക്കിക്കൊടുക്കും; അവര്‍ നിങ്കല്‍ പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവര്‍ നിന്റെ ഫലം തിന്നുകയും നിന്റെ പാല്‍ കുടിക്കയും ചെയ്യും.
5. ഞാന്‍ രബ്ബയെ ഒട്ടകങ്ങള്‍ക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു താവളവും ആക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
6. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാല്‍കൊണ്ടു ചവിട്ടി സര്‍വ്വനിന്ദയോടുംകൂടെ ഹൃദയപൂര്‍വ്വം സന്തോഷിച്ചചതുകൊണ്ടു,
7. ഞാന്‍ നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികള്‍ക്കു കവര്‍ച്ചയായി കൊടുക്കും; ഞാന്‍ നിന്നെ വംശങ്ങളില്‍നിന്നു ഛേദിച്ചു ദേശങ്ങളില്‍ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാന്‍ യഹോവ എന്നു നീ അറിയും.
8. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,
9. ഞാന്‍ മോവാബിന്റെ പാര്‍ശ്വത്തെ അതിന്റെ അതൃത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്വമായ ബേത്ത്-യെശീമോത്ത്, ബാല്‍- മെയോന്‍ , കീര്‍യ്യഥയീം എന്നീ പട്ടണങ്ങള്‍മുതല്‍ തുറന്നുവെച്ചു
10. അവയെ അമ്മോന്യര്‍ ജാതികളുടെ ഇടയില്‍ ഔര്‍ക്കപ്പെടാതെ ഇരിക്കേണ്ടതിന്നു അമ്മോന്യരോടുകൂടെ കഴിക്കുള്ളവര്‍ക്കും കൈവശമാക്കിക്കൊടുക്കും.
11. ഇങ്ങനെ ഞാന്‍ മോവാബില്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
12. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.
13. അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ ഏദോമിന്റേ നേരെ കൈ നീട്ടി അതില്‍നിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചു അതിനെ ശൂന്യമാക്കിക്കളയും; തേമാന്‍ മുതല്‍ ദേദാന്‍ വരെ അവര്‍ വാളിനാല്‍ വീഴും.
14. ഞാന്‍ എന്റെ ജനമായ യിസ്രായേല്‍മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവര്‍ എന്റെ കോപത്തിന്നും എന്റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോള്‍ അവര്‍ എന്റെ പ്രതികാരം അറിയും എന്നു യഹേഅവയായ കര്‍ത്താവിന്റെ അരുളപ്പാടു.
15. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഫെലിസ്ത്യര്‍ പ്രതികാരം ചെയ്തു പൂര്‍വ്വദ്വേഷത്തോടും നാശം വരുത്തുവാന്‍ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കകൊണ്ടു
16. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്‍ക്കരയില്‍ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.
17. ഞാന്‍ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാന്‍ പ്രതികാരം അവരോടു നടത്തുമ്പോള്‍, ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

Notes

No Verse Added

Total 48 Chapters, Current Chapter 25 of Total Chapters 48
യേഹേസ്കേൽ 25:4

×

Alert

×

malayalam Letters Keypad References