1. {#1ഇസ്രായേലിന്റെ പുത്രന്മാർ } [LS4] ഇസ്രായേലിന്റെ പുത്രന്മാർ ഇവരായിരുന്നു: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,
2. ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ. [LE]
3. {#1യെഹൂദാ } {#2ഹെസ്രോന്റെ പുത്രന്മാർവരെ } [LS] യെഹൂദയുടെ പുത്രന്മാർ: [LE][LS2]ഏർ, ഓനാൻ, ശേലഹ് ഇവർ മൂവരും ശൂവായുടെ മകളായ ഒരു കനാന്യസ്ത്രീയിൽ ജനിച്ച പുത്രന്മാരായിരുന്നു. [LE][LS2]യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയുടെ ദൃഷ്ടിയിൽ ദുഷ്ടനായിരുന്നു. അതിനാൽ യഹോവ അവനെ മരണത്തിന് ഏൽപ്പിച്ചു. [LE]
4. [LS2] അതിനുശേഷം യെഹൂദയുടെ മരുമകളായ താമാർ അവന്റെ രണ്ടു പുത്രന്മാരായ ഫേരെസ്സ്, സേരഹ് എന്നിവർക്കു ജന്മംനൽകി. [LE][LS4]അങ്ങനെ യെഹൂദയ്ക്ക് ആകെ അഞ്ചു പുത്രന്മാർ ഉണ്ടായിരുന്നു. [LE][PBR]
5. [LS] ഫേരെസ്സിന്റെ പുത്രന്മാർ: [LE][LS2]ഹെസ്രോൻ, ഹാമൂൽ [LE]
6. [LS] സേരഹിന്റെ പുത്രന്മാർ: [LE][LS2]സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ[* 1 രാജാ. 4:31 കാണുക. ചി.കൈ.പ്ര. ദർദാ ]—ആകെ അഞ്ചുപേർ. [LE]
7. [LS] കർമിയുടെ പുത്രൻ: [LE][LS2]അർപ്പിതവസ്തുക്കൾ സ്വന്തമാക്കി എടുക്കുകയും അതുമൂലം യഹോവയുടെ നിരോധനം ലംഘിക്കുകയും ചെയ്ത് ഇസ്രായേലിന് കഷ്ടത വരുത്തിവെച്ചവനായ ആഖാൻ.[† കഷ്ടത എന്നർഥം. മൂ.ഭാ. ആഖാർ, ഇത് യോശുവയിൽ ആഖാൻ എന്നും വിളിക്കപ്പെടുന്നു. ] [LE]
8. [LS] ഏഥാന്റെ പുത്രൻ: [LE][LS2]അസര്യാവ്. [LE]
9. [LS] ഹെസ്രോനു ജനിച്ച പുത്രന്മാർ: [LE][LS2]യെരഹ്മയേൽ, രാം, കെലൂബായി.[‡ കാലേബ്, കെലൂബായി എന്നതിന്റെ മറ്റൊരുരൂപം. ] [LE]
10. {#2ഹെസ്രോന്റെ മകനായ രാംമുതൽ } [LS] രാം അമ്മീനാദാബിന്റെ പിതാവായിരുന്നു. [LE][LS]അമ്മീനാദാബ് യെഹൂദാജനതയുടെ നേതാവായ നഹശോന്റെ പിതാവും ആയിരുന്നു. [LE]
11. [LS] നഹശോൻ ശല്മയുടെ[§ രൂത്ത്. 4:21 കാണുക. ചി.കൈ.പ്ര. ശൽമോൻ ] പിതാവായിരുന്നു. [LE][LS]ശല്മാ ബോവസിന്റെ പിതാവും. [LE]
12. [LS] ബോവസ് ഓബേദിന്റെ പിതാവും, [LE][LS]ഓബേദ് യിശ്ശായിയുടെ പിതാവുമായിരുന്നു. [LE][PBR]
13. [LS] യിശ്ശായി ആദ്യജാതനായ എലീയാബ്, [LE][LS2]രണ്ടാമൻ അബീനാദാബ്, [LE][LS2]മൂന്നാമൻ ശിമെയാ,
14. നാലാമൻ നെഥനയേൽ, [LE][LS2]അഞ്ചാമൻ രദ്ദായി,
15. ആറാമൻ ഓസെം, [LE][LS2]ഏഴാമൻ ദാവീദ്, എന്നിവരുടെ പിതാവായിരുന്നു. [LE]
16. [LS2] സെരൂയയും അബീഗയിലും അവരുടെ സഹോദരിമാരായിരുന്നു. [LE][LS3]അബീശായിയും യോവാബും അസാഹേലും സെരൂയയുടെ മൂന്നു പുത്രന്മാരായിരുന്നു. [LE]
17. [LS3] അബീഗയിൽ അമാസയുടെ മാതാവായിരുന്നു. അവന്റെ പിതാവ് യിശ്മായേല്യനായ യേഥെർ ആയിരുന്നു. [LE]
18. {#2ഹെസ്രോന്റെ മകനായ കാലേബ് } [LS] ഹെസ്രോന്റെ മകനായ കാലേബിന് തന്റെ ഭാര്യയായ അസൂബയിലും യെരിയോത്തിലും[* അഥവാ, കാലേബിന് തന്റെ ഭാര്യയായ അസൂബയിൽ യെരിയോത്ത് എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു. മൂ.ഭാ. ഈ പ്രയോഗത്തിന്റെ അർഥം വ്യക്തമല്ല. ] പുത്രന്മാർ ജനിച്ചിരുന്നു. [LE][LS2]യേശെർ, ശോബാബ്, അർദോൻ എന്നിവർ യെരിയോത്തിൽ ജനിച്ച പുത്രന്മാരായിരുന്നു. [LE]
19. [LS] അസൂബ മരിച്ചപ്പോൾ കാലേബ് എഫ്രാത്തിനെ വിവാഹംകഴിച്ചു. അവൾ ഹൂർ എന്ന മകനു ജന്മംനൽകി. [LE]
20. [LS2] ഹൂർ ഊരിയുടെ പിതാവും ഊരി ബെസലേലിന്റെ പിതാവും ആയിരുന്നു. [LE][PBR]
21. [LS] പിന്നെ ഹെസ്രോൻ ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ മകളെ വിവാഹംകഴിച്ചു; അപ്പോൾ ഹെസ്രോന് അറുപതു വയസ്സായിരുന്നു. അവൾ സെഗൂബ് എന്ന മകനു ജന്മംനൽകി. [LE]
22. [LS2] സെഗൂബ് യായീരിന്റെ പിതാവായിരുന്നു. യായീർ ഗിലെയാദിൽ ഇരുപത്തിമൂന്നു പട്ടണങ്ങൾക്ക് അധിപനായിരുന്നു. [LE]
23. [LS2] (എന്നാൽ, ഗെശൂരും അരാമുംകൂടി ഹാവോത്ത്-യായീരും[† അഥവാ, ഹാവോത്ത് എന്ന പട്ടണവും ] കെനാത്തും അതിനുചുറ്റുമുള്ള അധിനിവേശങ്ങളും പിടിച്ചടക്കി—ആകെ അറുപതു പട്ടണങ്ങൾ.) [LE][LS4]ഇവരെല്ലാം ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ പിൻഗാമികളായിരുന്നു. [LE]
24. [LS] കാലേബ്-എഫ്രാത്താ എന്ന പട്ടണത്തിൽവെച്ച് ഹെസ്രോന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ അബീയാ ഒരു മകനു ജന്മംനൽകി. അവനാണ് തെക്കോവയുടെ പിതാവായ[‡ അതായത്, ഭരണാധിപൻ ] അശ്ഹൂർ. [LE]
25. {#2ഹെസ്രോന്റെ മകനായ യെരഹ്മയേൽ } [LS] ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: [LE][LS2]ആദ്യജാതനായ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്.
26. യെരഹ്മയേലിന് അതാര എന്ന പേരുള്ള മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. അവൾ ഓനാമിന്റെ അമ്മയായിരുന്നു. [LE]
27. [LS] യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: [LE][LS2]മയസ്, യാമിൻ, ഏക്കെർ. [LE]
28. [LS] ഓനാമിന്റെ പുത്രന്മാർ: [LE][LS2]ശമ്മായി, യാദാ. [LE][LS]ശമ്മായിയുടെ പുത്രന്മാർ: [LE][LS2]നാദാബ്, അബീശൂർ.
29. അബീശൂരിന്റെ ഭാര്യയ്ക്ക് അബീഹയീൽ എന്നു പേരായിരുന്നു. അവൾ അയാളുടെ രണ്ടു പുത്രന്മാർക്കു ജന്മംനൽകി: അഹ്ബാൻ, മോലീദ്. [LE]
30. [LS] നാദാബിന്റെ പുത്രന്മാർ: [LE][LS2]സേലദ്, അപ്പയീം. സേലദ് പുത്രന്മാരില്ലാതെ മരിച്ചു. [LE]
31. [LS] അപ്പയീമിന്റെ പുത്രൻ: [LE][LS2]ശേശാന്റെ പിതാവായ യിശി; ശേശാൻ അഹ്ലായിമിന്റെ പിതാവായിരുന്നു. [LE]
32. [LS] ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: [LE][LS2]യേഥെർ, യോനാഥാൻ. യേഥെർ പുത്രന്മാരില്ലാതെ മരിച്ചു. [LE]
33. [LS] യോനാഥാന്റെ പുത്രന്മാർ: [LE][LS2]പേലെത്ത്, സാസാ. [LE][LS4]ഇവർ യെരഹ്മയേലിന്റെ പിൻഗാമികളായിരുന്നു. [LE][PBR]
34. [LS] ശേശാന്ന് പുത്രിമാരല്ലാതെ, പുത്രന്മാരില്ലായിരുന്നു. [LE][LS2]അദ്ദേഹത്തിന് ഈജിപ്റ്റുകാരനായ യർഹാ എന്നു പേരായ ഒരു ദാസനുണ്ടായിരുന്നു.
35. ശേശാൻ തന്റെ ഭൃത്യനായ യർഹയ്ക്ക് തന്റെ മകളെ വിവാഹംകഴിച്ചുകൊടുത്തു. അവൾ അത്ഥായി എന്നു പേരുള്ള ഒരു മകനു ജന്മംകൊടുത്തു. [LE]
36. [LS] അത്ഥായി നാഥാന്റെ പിതാവായിരുന്നു, [LE][LS]നാഥാൻ സാബാദിന്റെ പിതാവും. [LE]
37. [LS] സാബാദ് എഫ്ലാലിന്റെ പിതാവ്, [LE][LS]എഫ്ലാൽ ഓബേദിന്റെ പിതാവ്. [LE]
38. [LS] ഓബേദ് യേഹുവിന്റെ പിതാവ്, [LE][LS]യേഹു അസര്യാവിന്റെ പിതാവ്. [LE]
39. [LS] അസര്യാവ് ഹേലെസ്സിന്റെ പിതാവ്, [LE][LS]ഹേലെസ് എലെയാശയുടെ പിതാവ്. [LE]
40. [LS] എലെയാശ സിസ്മായിയുടെ പിതാവ്, [LE][LS]സിസ്മായി ശല്ലൂമിന്റെ പിതാവ്. [LE]
41. [LS] ശല്ലൂം യെക്കമ്യാവിന്റെ പിതാവ്, [LE][LS]യെക്കമ്യാവ് എലീശാമയുടെ പിതാവ്. [LE]
42. {#2കാലേബിന്റെ കുടുംബങ്ങൾ: } [LS] യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: [LE][LS2]അദ്ദേഹത്തിന്റെ ആദ്യജാതനും സീഫിന്റെ പിതാവുമായ മേശാ, [LE][LS2]അദ്ദേഹത്തിന്റെ പുത്രനും ഹെബ്രോന്റെ പിതാവുമായ മാരേശാ. [LE]
43. [LS] ഹെബ്രോന്റെ പുത്രന്മാർ: [LE][LS2]കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ. [LE]
44. [LS] ശേമാ രഹമിന്റെ പിതാവായിരുന്നു, [LE][LS2]രഹം യോർക്കെയാമിന്റെ പിതാവും. [LE][LS]രേക്കെം ശമ്മായിയുടെ പിതാവായിരുന്നു. [LE]
45. [LS] ശമ്മായിയുടെ പുത്രനായിരുന്നു മാവോൻ, [LE][LS2]മാവോൻ ബേത്ത്-സൂരിന്റെ പിതാവായിരുന്നു. [LE]
46. [LS] കാലേബിന്റെ വെപ്പാട്ടിയായ ഏഫാ, [LE][LS2]ഹാരാൻ, മോസ, ഗാസേസ് എന്നിവരുടെ മാതാവായിരുന്നു. [LE][LS2]ഹാരാൻ ഗാസേസിന്റെ പിതാവായിരുന്നു. [LE]
47. [LS] യാഹ്ദയുടെ പുത്രന്മാർ: [LE][LS2]രേഗെം, യോഥാം, ഗേശാൻ, പേലെത്, ഏഫാ, ശയഫ്. [LE]
48. [LS] കാലേബിന്റെ വെപ്പാട്ടിയായ മയഖാ [LE][LS2]ശേബെർ, തിർഹന എന്നിവരുടെ മാതാവായിരുന്നു. [LE]
49. [LS2] അവൾക്ക് മദ്മന്നയുടെ പിതാവായ ശയഫിനും [LE][LS2]മക്ബേനയുടെയും ഗിബെയയുടെയും പിതാവായ ശെവായ്ക്കും ജന്മംനൽകി. [LE][LS]കാലേബിന് അക്സാ എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു. [LE]
50. [LS4] ഇവരായിരുന്നു കാലേബിന്റെ പിൻഗാമികൾ. [LE][PBR] [LS]എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: [LE][LS2]കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാൽ,
51. ബേത്ലഹേമിന്റെ പിതാവായ ശല്മാ, ബേത്ത്-ഗാദേരിന്റെ പിതാവായ ഹാരേഫ്. [LE]
52. [LS] കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാലിന്റെ പിൻഗാമികൾ ഇവരായിരുന്നു: [LE][LS2]ഹാരോവെയും മനഹത്ത് കുലത്തിന്റെ പകുതിയും.
53. കിര്യത്ത്-യെയാരീമിന്റെ ഗണങ്ങൾ: യിത്രീയരും പൂത്യരും ശൂമാത്യരും മിശ്രായരും ആയിരുന്നു. ഇവരിൽനിന്നു സോരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു. [LE]
54. [LS] ശല്മയുടെ പിൻഗാമികൾ: [LE][LS2]ബേത്ലഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മനഹത്തിന്റെ പകുതി, സൊര്യർ,
55. യബ്ബേസിൽ താമസിച്ചിരുന്ന വേദജ്ഞരുടെ[§ മൂ.ഭാ. സൊപേരിം ] കുടുംബങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ എന്നിവരാണ്. രേഖാബ്യകുടുംബത്തിന്റെ പിതാവായ ഹമാത്തിൽനിന്ന് ഉത്ഭവിച്ച കേന്യർ ഇവരാണ്. [LE]