സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യെശയ്യാ
1. {#1മോവാബിനെതിരേയുള്ള പ്രവചനം } [PS]മോവാബിനെതിരേയുള്ള പ്രവചനം: [PE][QS]ഒരു രാത്രികൊണ്ട്, [QE][QS2]മോവാബിലെ ആർ പട്ടണം ശൂന്യമാക്കപ്പെട്ടു! [QE][QS]ഒറ്റ രാത്രികൊണ്ട്, [QE][QS2]മോവാബിലെ കീർ പട്ടണവും ശൂന്യമാക്കപ്പെട്ടു! [QE]
2. [QS]ദീബോൻ അവരുടെ ആലയത്തിലേക്കു കയറിപ്പോകുന്നു, [QE][QS2]വിലപിക്കുന്നതിനായി അവരുടെ ക്ഷേത്രങ്ങളിലേക്കുതന്നെ; [QE][QS2]മോവാബ് നെബോയെയും മെദേബായെയുംപറ്റി വിലപിക്കുന്നു. [QE][QS]എല്ലാവരുടെയും തല മൊട്ടയടിച്ചും [QE][QS2]താടി കത്രിച്ചുമിരിക്കുന്നു. [QE]
3. [QS]തെരുവീഥികളിൽ അവർ ചാക്കുശീലയുടുത്തു നടക്കുന്നു; [QE][QS2]പുരമുകളിലും ചത്വരങ്ങളിലുമുള്ള [QE][QS]എല്ലാവരും വിലപിക്കുന്നു, [QE][QS2]കരഞ്ഞുകൊണ്ട് അവർ കാൽക്കൽവീഴുന്നു. [QE]
4. [QS]ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു, [QE][QS2]അവരുടെ ശബ്ദം ദൂരത്ത് യാഹാസുവരെയും കേൾക്കുന്നു. [QE][QS]അതിനാൽ മോവാബിലെ ആയുധപാണികൾ ഉച്ചത്തിൽ വിളിക്കുന്നു, [QE][QS2]അവരുടെ ഹൃദയം ഉള്ളിൽ വിറകൊള്ളുകയുംചെയ്യുന്നു. [QE][PBR]
5. [QS]എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; [QE][QS2]അവിടത്തെ ജനം സോവാറിലേക്കും [QE][QS2]എഗ്ലത്ത്-ശെലീശിയായിലേക്കും പലായനംചെയ്യുന്നു. [QE][QS]അവർ ലൂഹീത്ത് കയറ്റംവരെ കയറിച്ചെല്ലുന്നു, [QE][QS2]കരഞ്ഞുകൊണ്ട് അവരുടെ യാത്ര തുടരുന്നു. [QE][QS]ഹോരോനയീമിലേക്കുള്ള പാതയിൽ [QE][QS2]അവർ തങ്ങളുടെ നാശത്തെപ്പറ്റി നിലവിളിക്കുന്നു. [QE]
6. [QS]നിമ്രീമിലെ ജലാശയങ്ങൾ വരണ്ടല്ലോ, [QE][QS2]പുല്ലു വാടിയുണങ്ങിയും പോയല്ലോ; [QE][QS]ഇളംപുല്ലു നശിച്ചുപോയല്ലോ [QE][QS2]പച്ചയായതൊന്നും ശേഷിച്ചിട്ടുമില്ല. [QE]
7. [QS]തന്മൂലം അവർ സമ്പാദിച്ചു കൂട്ടിവെച്ച സ്വത്ത് [QE][QS2]അലരിത്തോട്ടിനക്കരയ്ക്ക് അവർ ചുമന്നുകൊണ്ടുപോകുന്നു. [QE]
8. [QS]ദുരിതത്തിന്റെ നിലവിളി മോവാബിനു ചുറ്റും പ്രതിധ്വനിക്കുന്നു; [QE][QS2]അതിന്റെ അലർച്ച എഗ്ലയീംവരെയും [QE][QS2]അതിന്റെ വിലാപം ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു. [QE]
9. [QS]ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു[* ദീമോൻ, രക്തം എന്നിവയ്ക്കുള്ള എബ്രായവാക്കുകളുടെ ഉച്ചാരണങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട്. ] നിറഞ്ഞിരിക്കുന്നു, [QE][QS2]എന്നാൽ ഞാൻ ദീമോന്റെമേൽ ഇനിയും അധികം ആപത്തുകൾ വരുത്തും— [QE][QS]മോവാബിലെ പലായിതരുടെമേലും [QE][QS2]ദേശത്തിലെ ശേഷിപ്പിന്മേലും ഞാൻ ഒരു സിംഹത്തെ വരുത്തും. [QE][PBR] [PBR]
മൊത്തമായ 66 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 15 / 66
മോവാബിനെതിരേയുള്ള പ്രവചനം 1 മോവാബിനെതിരേയുള്ള പ്രവചനം: ഒരു രാത്രികൊണ്ട്, മോവാബിലെ ആർ പട്ടണം ശൂന്യമാക്കപ്പെട്ടു! ഒറ്റ രാത്രികൊണ്ട്, മോവാബിലെ കീർ പട്ടണവും ശൂന്യമാക്കപ്പെട്ടു! 2 ദീബോൻ അവരുടെ ആലയത്തിലേക്കു കയറിപ്പോകുന്നു, വിലപിക്കുന്നതിനായി അവരുടെ ക്ഷേത്രങ്ങളിലേക്കുതന്നെ; മോവാബ് നെബോയെയും മെദേബായെയുംപറ്റി വിലപിക്കുന്നു. എല്ലാവരുടെയും തല മൊട്ടയടിച്ചും താടി കത്രിച്ചുമിരിക്കുന്നു. 3 തെരുവീഥികളിൽ അവർ ചാക്കുശീലയുടുത്തു നടക്കുന്നു; പുരമുകളിലും ചത്വരങ്ങളിലുമുള്ള എല്ലാവരും വിലപിക്കുന്നു, കരഞ്ഞുകൊണ്ട് അവർ കാൽക്കൽവീഴുന്നു. 4 ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു, അവരുടെ ശബ്ദം ദൂരത്ത് യാഹാസുവരെയും കേൾക്കുന്നു. അതിനാൽ മോവാബിലെ ആയുധപാണികൾ ഉച്ചത്തിൽ വിളിക്കുന്നു, അവരുടെ ഹൃദയം ഉള്ളിൽ വിറകൊള്ളുകയുംചെയ്യുന്നു. 5 എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അവിടത്തെ ജനം സോവാറിലേക്കും എഗ്ലത്ത്-ശെലീശിയായിലേക്കും പലായനംചെയ്യുന്നു. അവർ ലൂഹീത്ത് കയറ്റംവരെ കയറിച്ചെല്ലുന്നു, കരഞ്ഞുകൊണ്ട് അവരുടെ യാത്ര തുടരുന്നു. ഹോരോനയീമിലേക്കുള്ള പാതയിൽ അവർ തങ്ങളുടെ നാശത്തെപ്പറ്റി നിലവിളിക്കുന്നു. 6 നിമ്രീമിലെ ജലാശയങ്ങൾ വരണ്ടല്ലോ, പുല്ലു വാടിയുണങ്ങിയും പോയല്ലോ; ഇളംപുല്ലു നശിച്ചുപോയല്ലോ പച്ചയായതൊന്നും ശേഷിച്ചിട്ടുമില്ല. 7 തന്മൂലം അവർ സമ്പാദിച്ചു കൂട്ടിവെച്ച സ്വത്ത് അലരിത്തോട്ടിനക്കരയ്ക്ക് അവർ ചുമന്നുകൊണ്ടുപോകുന്നു. 8 ദുരിതത്തിന്റെ നിലവിളി മോവാബിനു ചുറ്റും പ്രതിധ്വനിക്കുന്നു; അതിന്റെ അലർച്ച എഗ്ലയീംവരെയും അതിന്റെ വിലാപം ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു. 9 ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു* ദീമോൻ, രക്തം എന്നിവയ്ക്കുള്ള എബ്രായവാക്കുകളുടെ ഉച്ചാരണങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട്. നിറഞ്ഞിരിക്കുന്നു, എന്നാൽ ഞാൻ ദീമോന്റെമേൽ ഇനിയും അധികം ആപത്തുകൾ വരുത്തും— മോവാബിലെ പലായിതരുടെമേലും ദേശത്തിലെ ശേഷിപ്പിന്മേലും ഞാൻ ഒരു സിംഹത്തെ വരുത്തും.
മൊത്തമായ 66 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 15 / 66
×

Alert

×

Malayalam Letters Keypad References