സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]സകലജനതകളുമേ, കൈകൊട്ടുക; [QE][QS2]ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക. [QE][PBR]
2. [QS]കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ, [QE][QS2]അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ. [QE]
3. [QS]അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും [QE][QS2]ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി. [QE]
4. [QS]അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു, [QE][QS2]അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. [QE][QSS]സേലാ.[QSE] [PBR]
5. [QS]ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു, [QE][QS2]കാഹളനാദത്തോടെ യഹോവയും. [QE]
6. [QS]ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക; [QE][QS2]നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക. [QE]
7. [QS]കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു; [QE][QS2]അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക. [QE][PBR]
8. [QS]ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു; [QE][QS2]ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു. [QE]
9. [QS]രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർ [QE][QS2]അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു, [QE][QS]കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം[* അഥവാ, പരിചകൾ ] ദൈവത്തിനുള്ളതാണ്; [QE][QS2]അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 47 / 150
1 സകലജനതകളുമേ, കൈകൊട്ടുക; ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക. 2 കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ, അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ. 3 അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി. 4 അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു, അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. QSS സേലാ.SE 5 ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു, കാഹളനാദത്തോടെ യഹോവയും. 6 ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക; നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക. 7 കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു; അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക. 8 ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു; ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു. 9 രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു, കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം* അഥവാ, പരിചകൾ ദൈവത്തിനുള്ളതാണ്; അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 47 / 150
×

Alert

×

Malayalam Letters Keypad References